മുന്തിരി വൈൻ | Grape Wine
By : Bincy Abhi
ക്രിസ്തുമസ് ഇങ്ങു അടുത്തെത്തി.വൈൻ ഇല്ലാതെ എന്ത് ക്രിസ്തുമസ്.ഇപ്പോഴേ തയാറാക്കാം അടിപൊളി വൈൻ.
വളരെ വിശദമായി ഓരോ ദിവസത്തെയും മാറ്റങ്ങൾ വീഡിയോ യിൽ കാണിക്കുന്നുണ്ട്.

ആവശ്യമുള്ള സാധനങ്ങൾ

കറുത്ത മുന്തിരി - ഒരു കിലോ
പഞ്ചസാര - മുക്കാൽ മുതൽ ഒരു കിലോ വരെ
യീസ്റ്റ് - അര ടീസ്പൂൺ
മുട്ടയുടെ വെള്ള - പകുതി
ഗോതമ്പു - ഒരു പിടി
പട്ട - 1
ഗ്രാമ്പു - 2
ഏലക്ക - 2
തിളപ്പിച്ചു ആറിയ വെള്ളം - ഒരു ലിറ്റർ

രീതി :
നല്ല വൃത്തിയുള്ള ഈർപ്പം ഒട്ടും ഇല്ലാത്ത ഭരണിയിലോ ഗ്ലാസ് jarilo ഓരോന്നായി ലയർ ചെയ്യുക. ഒരു തോർത്ത് കൊണ്ട് വായ് മൂടി അടപ്പു വെച്ച് അടച്ചു മാറ്റിവെക്കുക. ഓരോ 3 ദിവസം കൂടുമ്പോളും എടുത്തു ഒരു തടി തവി വെച്ച് ഒരേ ദിശയിൽ ഇളക്കി കൊടുക്കുക. 15 ദിവസം ഇത് തുടരുക.
15 ആം ദിവസം എടുത്തു മുന്തിരി നന്നായി മിക്സ് ചെയ്തു അരിച്ചു അതെ ഭരണിയിൽ ആക്കി വീണ്ടും ഒരു 15 ദിവസം അനക്കാതെ വെക്കുക.ശേഷം കുപ്പികളിൽ ആക്കി നന്നായി മൂടി സൂക്ഷിക്കുക.ഇരിക്കും തോറും വീര്യവും നിറവും കൂടും.വളരെ വിശദമായി വിഡിയോയിൽ ഓരോ ദിവസത്തെയും മാറ്റങ്ങൾ കാണിച്ചു തരുന്നുണ്ട്. വൈനിനു കളർ കിട്ടാനുള്ള പൊടിക്കൈയും കാണിക്കുന്നുണ്ട്. ഈസി അല്ലെ എല്ലാവരും ട്രൈ ചെയ്തു നോക്കൂ.

NB: പഞ്ചസാര കുറച്ചു വേണ്ടവർ കുറച്ചു ചേർക്കുക.Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post