റെഡ് കളര് പാഷന് ഫ്രൂട്ട് സ്കാഷ്/Home Made Red Passion Fruit Squash Recipe
By : Roshini Biju

Ingredients
-----------------
Passion fruit Juice -2 cup
Sugar -4 cup
Water -4 cup
Lemon -1
ആദ്യം പാഷന്‍ ഫ്രൂട്ട് കട്ട്‌ ചെയ്തു അതിന്റെ പള്‍പ്പ് എടുത്തു മാറ്റി വെയ്ക്കുക
എന്നിട്ട് അത് മിക്സിയില്‍ ഇട്ടു ഒന്ന് കറക്കി എടുത്ത ശേഷം അരിച്ചെടുക്കുക
ഇങ്ങനെ ചെയ്താല്‍ കുരു എല്ലാം വേര്‍പെട്ടു കിട്ടും
ജ്യൂസ്‌ രണ്ടു കപ്പിന് നാലു കപ്പു പഞ്ചസാരയും നാലു കപ്പു വെള്ളവും ഒരു നാരങ്ങയുടെ ജൂസും വേണം
ഒരു പത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത്
പത്തു മിനിറ്റ് നന്നായി തിളപ്പിക്കുക
എന്നിട്ട് തീ ഓഫ്‌ ചെയ്തു അതിലേക്കു നാരങ്ങനീര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക
പഞ്ചാസരപാനി നന്നായി തണുത്ത ശേഷം അതിലേക് നേരത്തെ പിഴിഞ്ഞെടുത്ത വച്ചിരിക്കുന്ന ജ്യൂസ്‌ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക
ഇനി ഒരുഗ്ലാസ്സിന്റെ കാല്‍ ഭാഗം ജൂസും ബാക്കി വെള്ളവും ഒഴിച്ച് മിക്സ് ചെയ്തു കുടിക്കാം
ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സുക്ഷിച്ചു വെയ്ക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post