ബനാന റോസ്റ്റ്

2 ഏത്തക്ക തൊലി കളഞ്ഞ് നടുക്ക് കീറൽ ഇട്ട് അരിയുള്ള ഭാഗം കളഞ്ഞു വെക്കണം.
പാനിൽ 1tsp നെയ്യ് ഒഴിച്ച് കുറച്ചു
നട്സും, കറച്ച് ഈന്തപ്പഴം അരിഞ്ഞതും ഇട്ടു വഴറ്റി വാങ്ങുക.
അതേ പാനിൽ
2tblsp ഷുഗറും,സ്വല്പം വെള്ളവും ഒഴിച്ച് മെൽറ്റ് ആകുമ്പോൾ
1/2 കപ്പ് തേങ്ങപ്പീര ചേർത്തിളക്കി വരട്ടി ,നട്സ്,ഈന്തപ്പഴം മിക്സ് ചേർത്തിളക്കി വെക്കുക.ഈ കൂട്ട് ഏത്തക്കയുടെ അകത്ത് നിറച്ച് വെക്കുക.
ഇനി 1/4 കപ്പ് മൈദയിൽ 2tblsp അരിപ്പൊടിയും,നുള്ള് ഉപ്പും,നുള്ള് മഞ്ഞൾ പൊടിയും,1tblsp ഷുഗറും കുറച്ച് വെള്ളം ചേർത്ത് തിക്ക് ആയി കലക്കിയതിൽ ഏത്തക്ക മുക്കി ചൂടായ എണ്ണയിൽ പതുക്കെ വറുത്തെടുക്കുക.Recipe by Rosy Santhosh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post