ചെറുപയർ ഇങ്ങനെ കഴിക്കാറുണ്ടോ??
അമ്മൂമ്മയുടെ കുരുമുളകിട്ട ചെറുപയർ വേവിച്ചത്... 
എന്റെ കുട്ടിക്കാല രുചി ഓർമ്മകൾ .... 

ചേരുവകൾ
ചെറുപയർ -1 / 2 ഗ്ലാസ്
തേങ്ങ ചിരകിയത് - 1/2 ഗ്ലാസ്
കുരുമുളക് പൊടി -1 / 4tsp - 1/2tsp വരെ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം ഉപ്പും ആവശ്യമായ വെള്ളവും ചേർത്ത് ചെറുപയർ വേവിക്കുക. അധികം വെള്ളം ആകാതിരിക്കാൻ ശ്രദ്ധിക്കുക. വേവിച്ച ചെറുപയറിൽ തേങ്ങ ചിരകിയതും കുരുമുളകുപൊടിയും ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. നിങ്ങൾക്ക് എരിവ് ഇഷ്ട്ടമല്ലെങ്കിൽ ശർക്കര ചേർത്തും കഴിക്കാവുന്നതാണ് . ചെറുചൂടോടെ കഴിക്കാൻ ശ്രമിക്കുക.
Recipe by Parvathy Sreejith

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post