ഇന്നത്തെ റെസിപി ചിക്കൻ നല്ല കുരുമുളക് ഓക്കെ ഇട്ട് വരട്ടി എടുത്തതാണ് കേട്ടോ.
Tasty Spicy Pepper Chicken
ചപ്പാത്തി,പൊറോട്ട,അപ്പം,ചോറ് യേധായലും ഇത് കൂടി ഉണ്ടെങ്കിൽ 
പിന്നെ.. പറയേ വേണ്ട..കിടിലൻ ചിക്കൻ കുരുമുളക് ഇട്ടത്...അപ്പോ നോക്കാം

INGREDIENTS
1 Chicken - 1 kg
2 Black pepper corns - 2 tbsp
3 Fennel seeds - 1 tbsp
4 Cumin seeds - 1 tsp
5 Coconut Oil--
6 Cinnamon -3
7 Cloves - 5
8 Dried red chilli - 3
9 Onion - 2 chopped
10 Ginger garlic paste - 2 tbsp
11 Green chilli - 3
12 Curryleaves -
13 Turmeric powder- 1 tsp
14 Coriander powder- 2 tbsp
15 Garam masala powder - 1/2 tsp
16 Salt
ആദ്യം പാനിൽ 2,3,4 ചേരുവകൾ ചേർത്ത് ഒന്ന് വറുത്ത് പൊടിച്ചെടുക്കുക..ഇനി ഇത് മാറി വെക്കുക.ശേഷം മറ്റൊരു പാനിൽ 5,6,7,8,9,10,11,12, എന്നീ ചേരുവകൾ ചേർത്ത് ഗോൾഡൺ കളർ ആവുന്നത് വരെ വഴറ്റുക.ശേഷം 13,14,15,ചേരുവകൾ ചേർത്ത് പച്ചമണം മാറിയാൽ ചിക്കൻ ഇട്ട് അടച്ച് വെച്ച് വേവിക്കുക ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി വരും.ഇനി അടപ്പ്‌ തുറന്ന് ഇളക്കി കൊടുക്കുക.വറ്റി വരുമ്പോൾ നേരത്തെ പൊടിച്ച് വെച്ച മസാല പൊടി കൂടി ചേർത്ത് കുറച്ച് കൂടി കറിവേപ്പില കൂടി നന്നായി ഇളക്കി ചൂടോടെ വിളമ്പാം .... ടേസ്റ്റി സ്‌പൈസി പെപ്പർ ചിക്കൻ റെഡി Tasty Spicy Pepper Chicken Ready

Recipe by : Sherin Mehab

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post