ഗോതമ്പുപൊടി കൊണ്ട് വെട്ടു കേക്ക്.

ചായക്കടകളിലെ പലഹാരത്തിന് രുചി വീട്ടിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും.രുചിയിൽ മുമ്പിൽ നിൽക്കുന്ന ചായക്കട പലഹാരമായ വെട്ടുകേക്ക് ഗോതമ്പ് പൊടി ഉപയോഗിച്ച് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്നു
പരിചയപ്പെടാം.

ചേരുവകൾ

ഗോതമ്പുപൊടി - 2 കപ്പ്
മൈദ - 3 ടേബിൾസ്പൂൺ
റവ - 1/4 കപ്പ്
സോഡാപ്പൊടി - 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഏലക്ക - 4 എണ്ണം
മുട്ട - 2 എണ്ണം
തൈര് - 1 ടേബിൾസ്പൂൺ
പഞ്ചസാര - 1/2 കപ്പ്
നെയ്യ് - 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏലക്ക, തൈര്, പഞ്ചസാര, മുട്ട ഇവയെല്ലാംകൂടി മിക്സിൽ നല്ലതുപോലെ അടിച്ചെടുക്കുക.

ഗോതമ്പുപൊടി, മൈദ, ഉപ്പ് , സോഡാ പൊടി എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത, ശേഷം അടിച്ച മുട്ടയുടെ കൂട്ടും കൂടി ചേർത്ത് കുഴച്ചെടുത്ത് ശേഷം ഒരു മണിക്കൂർ അടച്ചു വെക്കുക.

ഒരു മണിക്കൂറിനുശേഷം മാവ് നീളത്തിൽ ഉരുട്ടിയെടുത്ത് കത്തി ഉപയോഗിച്ച് കഷണങ്ങളായി മുറിച്ച ശേഷം എതിർവശങ്ങളിൽ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് മുക്കാൽ ഭാഗം മുറിക്കുക.

ചൂടായ വെളിച്ചെണ്ണയിൽ വെട്ടുകേക്ക് വറുത്തു കോരി എടുക്കുക.

ചൂട് ചായയ്ക്കൊപ്പം വെട്ടുകേക്ക് കഴിക്കാവുന്നതാണ്.


Recipe by Indhu Unni


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post