Paalappam & Vegetable Stew // പാലപ്പവും വെജിറ്റബിൾ സ്റ്റ്യൂവും..

Paalappam // പാലപ്പം

പച്ചരി : 2 കപ്പ്‌
തേങ്ങ വെള്ളം : 1 കപ്പ്
പഞ്ചസാര : 2 ടേബിൾ സ്പൂണ്
ചോറ് :1/4 കപ്പ്‌
തേങ്ങ ചിരകിയത് :1/2 കപ്പ്‌
ഉപ്പ് - ഒരു നുള്ള്

തേങ്ങ വെള്ളത്തിൽ 1 ടേബിൾ സ്പൂണ് പഞ്ചസാര ഇട്ട് 12 മണിക്കൂർ വെക്കുക..അപ്പോഴേക്കും
ആവശ്യത്തിന് പുളിച്ചു കിട്ടും.. പിന്നെ ഫ്രിഡ്‌ജിൽ വെക്കുക.
പച്ചരി കഴുകി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം കുതിർത്തു വെച്ച അരി, ചോറ് , തേങ്ങ, പുളിപ്പിച്ച തേങ്ങാ വെള്ളം ആവശ്യത്തിനു ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവ് 6 - 8 മണിക്കൂർ പൊങ്ങാൻ വെക്കുക.
ശേഷം ഉപ്പും ബാക്കി പഞ്ചസാരയും ചേർത്തിളക്കി അപ്പം ചുട്ടെടുക്കുക

Vegetable Stew // വെജിറ്റബിൾ സ്റ്റ്യൂ // പച്ചക്കറി ഇഷ്‌ട്ടൂ..

1 പൊട്ടറ്റോ, 1 കാരറ്റ്, 4 -5 ബീൻസ് ,
ഒരു പിടി ഗ്രീൻ പീസ്, 1 സവാള, 2 - 3 പച്ചമുളക് , ചെറിയ കഷ്ണം ഇഞ്ചി, 2 ഗ്രാമ്പു, 2 ഏലയ്ക്ക, 1 ചെറിയ കഷ്ണം പട്ട , കുറച്ചു കറിവേപ്പില , പാകത്തിന് വെള്ളം കൂടെ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള 1 കപ്പ് തേങ്ങാപാൽ , പാകത്തിന്‌ ഉപ്പ് എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, 2 സ്പൂണ് വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക


Recipe by Anjali Abhilash

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post