ചക്ക അവിയൽ

ചക്കചുള - ആവശ്യത്തിന്
തേങ്ങ - അരമുറി
മാങ്ങ - 1 ( പുളിയുടെ അനുസരിച്ച് )
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 4 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
ജീരകം - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടേബിൾ സ്പൂൺ
മുളകുപൊടി - 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്.

തയ്യാറാകുന്നവിധം :-
ചക്ക കഴുകി നീളത്തിൽ അരിഞ്ഞതും, മാങ്ങ നീളത്തിൽ അരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും ഒരു ചരുവത്തിൽ എടുക്കുക.അതിലേക്കു കുറച്ചു കറിവേപ്പിലയും, ഉപ്പും, മുളകുപൊടിയും, മഞ്ഞൾപൊടിയും, ഒരു ഗ്ലാസ്‌ വെള്ളവും കൂടി ഒഴിച്ച് ഒരു അടപ്പു വെച്ച് അടച്ചിട്ടു അടുപ്പിൽ വെക്കുക. കുറച്ചു വേവാകുമ്പോൾ അടപ്പുമാറ്റിയിട്ടു അരച്ച് വെച്ചേക്കുന്ന അരപ്പ് ( തേങ്ങയും ജീരകവും ചെറിയ ഉള്ളിയും ) (ഒരുപാടു അരയരുത് ) ഇതിലേക്കു ചേർത്തിട്ട് അടച്ചുവെക്കുക.5 മിനിറ്റ് നു ശേഷം അടപ്പുമാറ്റിയിട്ട് എല്ലാംകൂടി ഒന്ന് ഇളക്കിയിട്ട് കറിവേപ്പില ഇടുക ശേഷം വെളിച്ചെണ്ണയും കൂടി ഒഴിച്ച് ഇറക്കി വെക്കുക. ചക്ക അവിയൽ തയ്യാർ

Recipe by Yamuna S Nair

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post