Thenga Varutharachu Vecha Meen Curry (Cat Fish ) / തേങ്ങ വറുത്തരച്ചു വെച്ച മീൻ കറി (ഏട്ട മീൻ )

അര കിലോ മീൻ കഷ്ണങ്ങൾ ആക്കി അല്പം മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി എന്നിവ പുരട്ടി വെക്കുക.
(ഏട്ട മീൻ തൊലി കളഞ്ഞാണ് ഞാൻ വാങ്ങുന്നത്.. ശേഷം നന്നായി കല്ലുപ്പും, നാരങ്ങ നീരും ചേർത്തു ഉരച്ചു കഴുകും.)
അര കപ്പ് തേങ്ങ , 2 ചെറിയ ഉള്ളി, 2 അല്ലി വെളുത്തുള്ളി, ഒരു നുള്ള് ജീരകം, ഒരു നുള്ള് ഉലുവ, 2 ഗ്രാമ്പൂ, കുറച്ചു കറിവേപ്പില എന്നിവ നന്നായി ബ്രൗൻ നിറം ആയി വറുത്തു അരച്ചെടുക്കുക
ഒരു ചട്ടി ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ചേർത്ത് 5 ചെറിയ ഉള്ളി, 5 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 2 പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂണ് മുളക് പൊടി, 1 ടേബിൾ സ്പൂണ് മല്ലി പൊടി ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക. 1 തക്കാളി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റി എടുക്കുക. കുറച്ചു പുളി പിഴിഞ്ഞു ആ വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മീൻ കഷ്ണങ്ങൾ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനുറ്റ് തിളപ്പിക്കുക. ശേഷം അരപ്പ് ചേർത്തിളക്കി പാകത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. അവസാനം കാൽ ടീ സ്പൂണ് ഉലുവ പൊടി ചേർത്ത് തീ ഓഫ് ആക്കുക.
കുറച്ചു ഉലുവയും, ചെറിയ ഉള്ളിയും, വറ്റൽ മുളകും, കറിവേപ്പിലയും ചേർത്ത് വറവിടുക.

Recipe by Anjali Abhilash

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post