രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curry

ഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം🤩, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.
ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ല😋😋😋
ഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്😊😊
കയ്പക്ക: ഒരു medium size
പച്ച മാങ്ങ: ഒന്ന് ചെറുത്
തേങ്ങാപ്പാൽ നേർത്തത്: 1.5 കപ്പ്
തേങ്ങാപ്പാൽ കട്ടിയുള്ളത്: 1 കപ്പ്
ചുവന്ന മുളകുപൊടി: 1.5 ടtbsp
മല്ലി: 1 ടീസ്പൂൺ
മഞ്ഞൾ: 1tsp
ഉള്ളി: 4-5
കറിലീവ്സ്
ഉണങ്ങിയ ചുവന്ന മുളക്: 2
കടുക് 1 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
കയ്പക്ക ചെറുതായി അരിഞ്ഞത് 1 കപ്പ് വെള്ളത്തിൽ 2 tbsp ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതർത്തുക. ഇപ്പോൾ അധിക വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഒരു ചട്ടിയിലേയ്ക്ക് ഇടുക നേർത്ത തേങ്ങാപ്പാൽ പച്ച മാങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വറ്റുന്നത് വരെ..
ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് 1 മിനിറ്റ് വേവിക്കുക കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്തതിനുശേഷം തിളപ്പിക്കരുത് ...
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി 1 ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഇതിലേക്ക് ഉള്ളി ചേർത്ത് വഴറ്റുക. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് വഴറ്റുക.
ഇത് കറിയിൽ ചേർത്ത് mix ചെയ്യുക..
നല്ല അസ്സൽ കയ്പക്ക മാങ്ങ കറി തയ്യാറാണ്

Recipe by Ammu Arun

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post