കുട്ടുകറി

By:Sheji Bal

1)പച്ചക്കായ -150g മീഡിയം സൈസ്
2)കടല ആറു മണിക്കൂര്‍ കുതിര്‍ത്ത് വച്ചത് ...
3)ചേന -150g എണ്ണം
4)തേങ്ങ -1/2 എണ്ണം
5 )ജീരകം
6 )മഞ്ഞപൊടി - ഒരു പിഞ്ച്
7 )മുളകുപൊടി - 1 ടിസ്പൂണ്
8 ) കറിവേപ്പില
9) കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
10)ഉപ്പ്, വെളിച്ചെണ്ണ എണ്ണ -ആവശ്യത്തി ന്
11)വറ്റല്‍ മുളക് 4എണ്ണം

ഉണ്ടാക്കുന്ന വിധം

ഒരേ വലൂപ്പത്തില്‍ ഏകദേശം അര ഇഞ്ച് വലുപ്പത്തില്‍ പച്ചക്കായയും ചേനയും മുറിച്ചു വെക്കുക.
ആറു മണിക്കൂര്‍ കുതിര്‍ത്ത് വച്ച കടല മഞ്ഞളും മുളകും ചേര്‍ത്ത് നന്നായി വേവിക്കുക അതിലേക്കു അരിഞ്ഞ് വച്ച പച്ചക്കായ കുറച്ചു കുരുമുളകും ചേര്‍ത്ത് വേവിക്കുക ശേഷം ചേനയും ചേര്‍ത്ത് പാകത്തിന് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക, കടലയും ചെനയും പച്ച്ച്ക്കായായും വ്യത്യസ്ത സമയത്ത് ചേര്‍ക്കുന്നതാണ് ഉചിതം അല്ലാത്ത പക്ഷം ചേരുവകള്‍ പാകത്തിന് വേവാത്ത അവസ്ഥതയാവും.
ശേഷം ചെറുതായു ചതച്ച തേങ്ങയും ജിരകവും കുരുമുളകും ചേര്‍ത്ത് നല്ലത് പോലെ ഒരു പാനിൽ കുറച്ചു അതികം വെളിച്ചെണ്ണ ഒഴിച്ച് ചിരവിയ തേങ്ങ കറിവേപ്പില വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് തേങ്ങ ചുവക്കുന്നത് വരെ വഴറ്റിയ ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചെരുവക്ളിലേക്ക് ചേർക്കുക. സ്വാതിഷ്ടമായ കുട്ടുകറി തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post