ആ പെട്രോൾ സ്റ്റേഷനിൽ മറ്റേ പ്ലാസ്റ്റിക്‌ ഡിസ്പോസിബിൾ പായ്ക്കിനകത്തു കിട്ടുന്ന മറ്റേ ആ സാൻവിച് ഇല്ലേ - ഏതാണ്ടൊക്കെ കുനുകുനാ വെട്ടി അതിന്റെ കൂടെ എന്തോ ഒരു വെളുത്ത ക്രീം ഇട്ടു ഇളക്കി 2 കഷണം ബ്രെഡിന്റെ ഇടയിൽ വെച്ച് തരും - കൊല്ലുന്ന വിലേം വാങ്ങും - ടൂണ സാന്വിച് പോലും (ചിക്കനും അരച്ച് തരും - അന്നേരം പേര് മാറ്റും - ചിക്കൻ സാൻവിച്!!! - മനുഷ്യനെ പറ്റിക്കാൻ!!) 

ഇനി മേലാൽ പൈസ കളഞ്ഞു പോയി വാങ്ങരുത് - വീട്ടില് ഉണ്ടാക്കാല്ലോ 
By: Sherin mathew

 ഒരു ടിണ്‍ ടൂണ (അല്ലെങ്കിൽ 100 ഗ്രാം ചിക്കൻ വേവിച്ചു പൊടിച്ചത്/ നുറുക്കിയത്) 

ഒരു ചെറിയ സവാള - തരിയായി അരിഞ്ഞത് (എന്റെ ഫോട്ടോ നോക്കണ്ട വെളുപ്പിനെ 5.30 അരിഞ്ഞത് സ്പെല്ലിങ്ങ് തെറ്റി അറഞ്ഞത് ആയി പോയി)

തക്കാളി - 1 മീഡിയം ഉള്ളിലെ ദശയും അരികളും നീക്കി കുനുകുനെ അരിഞ്ഞത് 

 കാപ്സികം - ഒന്നിന്റെ പകുതി കുനുകുനെ അരിഞ്ഞത് 

 ക്യുകംബർ - ഒരു ചെറിയതിന്റെ പകുതി കുനു കുനെ അരിഞ്ഞത് 

 കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 1 ടി സ്പൂണ്‍ (ചുമ്മാ ഇരിക്കട്ടെ - നമ്മുക്ക് എരിവില്ലേൽ എന്തോ ഇല്ലാത്ത പോലെയാ)

പാർസ്ലി ഇല - കുനുകുനെ അരിഞ്ഞത് - 1 സ്പൂണ്‍ (വേണോന്നില്ല - ഉണ്ടേൽ കേമം)

 (ഇനി ആഡംബരത്തിനു വേണേൽ ഇത്തിരി ഓറിഗാനോ, റോസ്മേരി ഒക്കെ ഇടാം - ഞാൻ ഇട്ടിട്ടുണ്ട് - ഇല്ലാന്ന് കരുതി ഗ്ലാമറിന് ഒരു കോട്ടവും തട്ടില്ല)

മയോനൈസ് - 3 സ്പൂണ്‍ (കൂടുതൽ വേണേൽ ഇട്ടോ കേട്ടോ) 
ഉപ്പു ആവശ്യത്തിനു 

 എല്ലാം കൂടി ഒരു വിസ്കർ (നമ്മുടെ കൈയ്യേ - അല്ലേൽ ഒരു സ്പൂണ്‍ എടുത്തോ ഇനി വൃത്തിയില്ല എന്ന് വേണ്ട) കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക 

 ഞാൻ പാവം - ബ്രെഡ്‌ ഇല്ലാരുന്നു - ഗോതമ്പ് ദോശ ഉണ്ടാക്കി റോൾ ചെയ്തു - അല്ല പിന്നെ 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post