ഈന്ത് പിടി....
By : Noushad Machingal‎
നാട്ടില്‍ നിന്നും വന്ന ഈന്ത് പോടീ കൊണ്ട് ഒരു മലപ്പുറം വിഭവം 

പഴുത്ത് പാകമായ ഈന്തിൻ കായ കുറുകെ വെട്ടി വെയിലത്ത് ഉണക്കാൻ വെക്കുക, നല്ല ചൂടുള്ള കാലത്ത് നാലോ അഞ്ചോ ദിവസം വെയിലത്ത് ഇടുക. ഉണക്കം പാകമായാൽ കായ പൊടിച്ച് (അരി പൊടി പോലെ) സൂക്ഷിക്കാറാണ്.. ഇതു ആവശ്യാനുസരണം ഉപയോഗിക്കാം.. 

പിടി ഉണ്ടാക്കാന്‍ പത്തിരിക്കും ചപ്പാത്തിക്കും മാവു കുഴക്കുന്നതുപോലെ കുഴച്ച് ഒരു വിരലിന്റെ പകുതി നീളത്തില് പരത്തി ഉരുട്ടിയെടുത്ത് ചെറിയ ചെറിയ പത്തിരി രൂപത്തില്‍ ആക്കി അടുപ്പിൽ വെച്ച തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക വേവ് ആവുന്നത് വെള്ളത്തില്‍ പൊങ്ങി വരും അങ്ങന പൊങ്ങി വരുന്നവ പകുതി വേവ് ആയ ഇറച്ചിയിലോ , ചിക്കനിലോ ഇട്ട് വേവിച്ച് എടുത്തു ഉപയോകിക്കാം ഇത് കൂടുതലും കണ്ടു വരുന്നത് മലപ്പുറം ജില്ലയിലാണ്..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post