മത്തി വാഴയിലയിൽ പൊള്ളിച്ചത് 😋😋
By : Sherin Reji
എന്തൊക്കെ പറഞ്ഞാലും നല്ല നാടൻ മതതിയോളം എനിക്ക് ഇഷ്ട്ടമുള്ള വേറെ മീനില്ല.. വീട്ടിൽ ഞാനും എൻറെ അനിയനുമാണ് fans.. അവന് മത്തി അല്ലാതെ വേറെ ഏതെങ്കിലും മീനിന്റെ പേര് അറിയുമോ എന്ന് തന്നെ doubt ആണ് 😂😂.. വീട്ടിൽ എന്ത് മീൻ മേടിച്ചാലും അനിയന് വേണ്ടി മീൻകാരൻ മത്തി കൂടി മാറ്റി വച്ചിട്ടുണ്ടാവും.. അല്ലേൽ വീട്ടിൽ ഭൂകമ്പം നടക്കും..😬😬

ഈ റെസിപ്പി കയ്യിൽ കിട്ടിട്ടു കുറച്ചു നാളായി .. ഒന്നുകിൽ വീട്ടിൽ നല്ല നാടൻ മത്തി കിട്ടുമ്പോ ഞാനിങ്ങു ഹോസ്റ്റലിൽ വളിച്ച സാബാറ് കൂട്ടി ഇരിക്കാവും.. ഇനി ഞാൻ വീട്ടിൽ ചെല്ലുമ്പോ കിട്ടുന്നതൊ
പോളിയോ ബാധിച്ച പോലത്തെ മീനും.. 😢😢

ഇന്നിപ്പോ ആ വിഷമം ഇങ്ങനങ് തീർക്കാം.. എൻറെ saved റെസിപ്പി ലിസ്റ്റിൽ നിന്നും ഇതാ പിടിച്ചോ ... 😊😊

ഇത് നല്ല നാടന്‍ മത്തി കിട്ടുന്ന കാലമാണ്. നാടന്‍ മത്തി ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളക് പൊടിയുമൊക്കെ ചേര്‍ത്ത് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതിന്റെ രുചി വേറെ തന്നെയാണ്……

ചേരുവകള്‍

വലിയ മത്തി വൃത്തിയാക്കിയത്- 6 എണ്ണം

ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- ഒരു cup

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്- 1 1/2 സ്പൂണ്‍

മുളക് പൊടി, കുരുമുളക് പൊടി- 2 സ്പൂണ്‍

മഞ്ഞള്‍ പൊടി- അര സ്പൂണ്‍

പച്ചമുളക് ചെറുതായി അരിഞ്ഞത്- 3

തക്കാളി- 1 എണ്ണം

കട്ടിയുള്ള തേങ്ങാ പാല്‍- 1/2 cup

ഉപ്പ്- ആവശ്യത്തിനു

വാഴയില

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി, വരഞ്ഞ മത്തിയില്‍ മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ അല്‍പം എണ്ണയില്‍ വറുക്കുക.

വറുക്കുമ്പോള്‍ രണ്ടു തണ്ട് കറിവേപ്പില കൂടി ചേര്‍ത്താല്‍ നന്ന്. മീനിന്റെ ഇരുവശവും ഒന്ന് മൊരിഞ്ഞാല്‍ വാങ്ങാം.

ഇതിനു ശേഷം ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.

ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ച് അതും ചേര്‍ക്കുക. നന്നായി യോജിപ്പിച്ചുകഴിയുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക. ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുക

ഇനി വാഴയില തീയുടെ മുകളില്‍ വെച്ച് വാട്ടി എടുത്ത്, അതില്‍ ഒരു സ്പൂണ്‍ ഈ മസാല വെച്ച് അതിന്റെ മുകളില്‍ രണ്ടു മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില മുകളില്‍ വിതറിയിടുക.

ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി ഇത് പോലെ തയാറാക്കിയ മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post