ദാൽ മഖനി or ദാൽ ബുഖറ Ammachiyude Adukkala
ദാൽ മഖനി or ദാൽ ബുഖറ
By : Lakshmi Ajith
ഇത് ഒരു പഞ്ചാബി ഡിഷ്‌ ആണ്. വളരെ രുചികരമായ ഒരു കറി ആണ്. നാൻ, ചപ്പാത്തി ഇതിന്റെ ഒക്കെ കൂടെ നല്ല കറി ആണ്. ഇതിനു വേണ്ടതു
ഉഴുന്ന് (തൊലി കളയാത്ത മുഴുവന്‍ ഉഴുന്ന്) - 1 കപ്പ്‌
രാജ്മ - 1/2 കപ്പ്(തലേ ദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വെക്കണം)
തക്കാളി - 3
സവാള അരിഞ്ഞത് - 1 കപ്പ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടേബിൾ സ്പൂണ്‍
വെണ്ണ - 1/4 കപ്പ്‌
ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എല്ലാം വേണം.
ജീരകം (1 ടീസ്പൂണ്‍), കറുവപ്പട്ട (2 കഷ്ണം), ഗ്രാമ്പൂ (4 എണ്ണം), ഏലക്ക (2 എണ്ണം).
കസൂരി മേത്തി - 2 ടേബിൾസ്പൂൺ
ഫ്രഷ്‌ ക്രീം
ഉഴുന്ന്, രാജ്മ വെള്ളത്തിൽ കുതിർക്കുക. ശേഷം ഒരു കുക്കറിൽ വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ 1 ടേബിൾസ്പൂൺ ബട്ടർ ഒഴിച്ചു ചൂടാകുമ്പോൾ ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു ചൂടാക്കുക. സവാള ഇട്ടു വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (3 ടേബിൾ സ്പൂണ്‍) ഇട്ടു നന്നായി വഴറ്റുക. അതിനു ശേഷം മുളകുപൊടി (1 ടേബിൾസ്പൂണ്‍), മല്ലിപ്പൊടി (2 ടേബിൾസ്പൂണ്‍), മഞ്ഞൾപ്പൊടി (1/2 ടീസ്പൂണ്‍) എല്ലാം കൂടി ഇട്ടു പച്ചമണം പോകുന്ന വരെ വഴറ്റുക. അതിനു ശേഷം മിക്സിയിൽ അടിച്ചു വച്ച തക്കാളി (3 എണ്ണം) ചേർത്തു എണ്ണ തെളിയുന്ന വരെ വഴറ്റുക. അതിനു ശേഷം ബട്ടർ ( 4 ടേബിൾസ്പൂണ്‍ ) ചേർത്തു നന്നായി തിളപ്പിക്കുക.
വേവിച്ചു മാറ്റി വച്ച പയർ ചേർത്തു ചെറിയ തീയിൽ അര മണിക്കൂർ വേവിക്കുക. അതിനു ശേഷം കസൂരി മേത്തി അതായത് ഉണങ്ങിയ ഉലുവയില കൈ കൊണ്ട് നന്നായി ഞരടി പൊടിച്ചു കറിയിലേക്ക് ചേർക്കുക. 5 മിനിട്ട് കൂടി നന്നായി തിളപ്പിക്കുക. അവസാനം അരക്കപ്പ് ഫ്രഷ്‌ ക്രീം ചേർത്തു തിളക്കുമ്പോൾ മല്ലിയില ചേർത്തു വാങ്ങാം. ( you can add a pinch of cinnamon powder also)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post