കിഴങ്ങ്/മുട്ട കറി 
By : Josmi Treesa
ഇത് ഒരു 2 in 1 റെസിപി ആണ്. വലിയനോമ്പ് സ്പെഷ്യല്‍.
വേണ്ട സാധനങ്ങള്‍..........
ഉരുളകിഴങ്ങ് 1 വലുത്
ഒരു വലിയ സവാള അരിഞ്ഞത്
ഒരു കഷണം ഇഞ്ചി നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് 2-3 എണ്ണം നെടുകെ മുറിച്ചത്
വെളുത്തുള്ളി 2-3 അല്ലി പൊടിയായിഅരിഞ്ഞത്
കറി വേപ്പില
മല്ലിപൊടി 2 tsp
മഞ്ഞള്‍പൊടി 1/4tsp
ഗരം മസാല 3/4 - 1 tsp
കുരുമുളക് പൊടി 1/2tsp
തേങ്ങാപാല്‍
വിനാഗരി 1tsp
ഉപ്പ് ആവിശ്യത്തിന്
ഉണ്ടാക്കുന്ന വിധം...........
ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ കഷണങ്ങള്‍ ആക്കുക. ഒരു പാനില്‍ ഓയില്‍ ഒഴിച്ച്സവാള,ഇഞ്ചി,വെളുത്തുള്ളി വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. മല്ലിപൊടി,മഞ്ഞള്‍പൊടി, 1/2 tsp ഗരം മസാല ചേര്‍ത്ത് നന്നായി വഴറ്റുക. രണ്ടാം പാല്‍ ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ കിഴങ്ങ് കഷണങ്ങളും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ കുറുകി വരുന്നത് വരെ വേവിക്കുക.
നന്നായികുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. വിനാഗിരിയും 1/4 tsp ഗരം മസാലയുംകുരുമുളക്പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങുക. കിഴങ്ങ് കറി റെഡി. ഇനി ഇത് മുട്ടകറി ആക്കണോ?................. മുട്ട പുഴുങ്ങി നടുകെ മുറിച്ചു ചേര്‍ത്താല്‍ അടിപൊളി മുട്ടക്കറി ആയി.
ചെയ്തിട്ടില്ലാത്തവര്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ....
അപ്പം, ഇടിയപ്പം, ബ്രെഡ്‌ ഇതിന്‍റെ ഒക്കെ കൂടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post