സ്പെഷ്യൽ മെഴുക്കുവരട്ടി 
By : Preetha Mary Thomas
അല്പം വ്യത്യസ്തമായ ഒരു മെഴുക്കുവരട്ടി ...

ഉരുളക്കിഴങ്ങ് 2
ഉള്ളി തണ്ട് ഒരു ചെറിയ കെട്ട്
വെണ്ടക്ക അധികം മൂക്കാത്തത് 6
ചെറിയ ഉള്ളി 10

പുളി വെള്ളം കുറച്ച്

ജീരകം ഒരു നുളള്
ഡ്രൈ മേത്തി ലീവ്സ് 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്

വെണ്ടക്ക ,ഉരുളക്കിഴങ്ങ് ,ഉള്ളി തണ്ട് ഇവ ഇടത്തരം വലുപ്പത്തിൽ നുറുക്കി വെക്കാം ...വെണ്ടക്ക അല്പം പുളി വെളളത്തിൽ തിരുമ്മി വെക്കാം ...മേത്തി ലീവ് കുറച്ച് തിളച്ച വെളളത്തിൽ അല്പം ഉപ്പ് ഇട്ടതിലേക്ക് ഇടണം (സോഫ്റ്റ് ആകാൻ ആണ്..)പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിക്കുക .ജീരകം മൂപ്പിക്കുക .. നീളത്തിൽ അരിഞ്ഞ ഉള്ളി ,ഉള്ളി തണ്ട് ,വെണ്ടക്ക ,ഉരുളക്കിഴങ്ങ് യഥാക്രമം വഴററുക ...പൊടികളും ,മേത്തി ലീവ്സും ഉപ്പും ചേർക്കാം ....മൂടി വെച്ച് വേവാകുമ്പോൾ തുറന്നു മൊരിയിച്ചെടുക്കാം ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post