കാരമൽ കസ്റ്റർഡ് 
By: Priya Ambika

ഓ എന്താ ഇതിൽ പുതുമ. ഇത് നമ്മള് പണ്ട് മുതലേ ഉണ്ടാക്കുന്ന ഒരു dessert അല്ലേ. അതല്ലേ ഇപ്പൊ ചോദിക്കാൻ വന്നത്. എനിക്ക് അറിയാം.. എന്നാലും വന്ന വഴി മറക്കാൻ പാടോ😆😆 പണ്ട് ഇന്നത്തെ നൃ ജനറേഷൻ dessert കള് വരുന്നതിനു മുമ്പ് നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടാക്കിയിരുന്ന കാരമൽ കസ്റർഡിനെ അങ്ങിനെ മറക്കാമോ നമമള് വന്ന വഴി മറക്കുന്നില്ലാന്നു മാത്രമല്ല സ്നേഹത്തോടെ ഓർക്കുകയും ചെയ്യുന്നു .

Ingredients

Milk 500 ml
Sugar half cup
Condensed milk half cup
Eggs 4
Vanila essence 2 tspn
For caramelising
Sugar 4 tspn
Water two tbspn
Process.

ആദ്യം കസർഡ് തണുപ്പിക്കാൻ ഉള്ള പാത്രം റെഡിയാക്കി വക്കുക. ഞാൻ മൺകപ്പുകളാണ് ഉപയോഗിച്ചത്. ഫോട്ടോ കണ്ടില്ലേ.
ഒരു അടി കട്ടിയുള്ള പാൻ ചൂടാക്കി അതിൽ കാരമലൈസ് ചെയ്യാനുള്ള പഞ്ചസാര ഇടുക. വെള്ളം ഒഴിച്ച് ചൂടാക്കുക. പാൻ ഇടക്കിടെ ഇളക്കി പഞ്ചസാര അലിയിച്ചു brown colour ആക്കി തീ off ചെയുക.
Fridgil വയ്ക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച്
മാറ്റി വയ്ക്കുക. അത് ബൗളുകളോ പരന്ന പാത്രമോ ആകാട്ടോ.
ഇനി ഒരു പാത്റത്തിലേക്ക് മുട്ട പൊട്ടിച്ചു വാനില എസന്‍സ് ചേര്‍ത്ത് നന്നായി അടിച്ചു വക്കുക.
ഒരു പാനിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുംബോൾ പഞ്ചസാര ഇടുക. Condensed milk cherkkuka. .പാൽ ഒന്ന് ചൂട് കുറയുംബോൾ മുട്ട വാനില എസന്‍സ് കൂട്ട് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
ഈ കൂട്ട് കാരമൽ സിറപ്പ് ഒഴിച്ച് റെഡിയാക്കി വച്ച പാത്റത്തിലേക്ക് (cups)മാറ്റുക. കുക്കറിൽ വച്ച് അര മണിക്കൂർ വേവിച്ച് ചൂട് ആറുംബോൾ Fridgil വച്ചു തണുപ്പിച്ച് കഴിക്കാം
ഇതു എല്ലാവർക്കും അറിയാമെന്ന് എനിക്ക് അറിയാം . അറിയാത്തവർ try ചെയ്തു നോക്കണേ. .. അപ്പൊ വന്ന വഴി മറക്കാതെ ഞാൻ പോട്ടെട്ടോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post