"പോർക്ക്‌ പിരട്ട് "
By : San TVM
വേണ്ട സാധങ്ങൾ
1. പോർക്ക്‌ ഒരു കിലോ (പന്നിഇറച്ചിയുടെ തൊലി ഭാഗവും ഇറച്ചിയും ഒരുമിച്ചു എടുത്തത്‌ )
2. ചെറിയ ഉള്ളി - 8 എണ്ണം 
3. പച്ച മുളക് - 6 എണ്ണം 
4. ഇഞ്ചി - ഇടത്തരം ഒരു കഷ്ണം
5. ചെറിയ വെളുത്തുള്ളി (നാടൻ) - 20 അല്ലി
6. കറി വേപ്പില - 6 തണ്ട് .
7. തേങ്ങ - അര മുറി
8. ഗരം മസാല കൂട്ട് (ഗ്രാമ്പൂ - 4, ഏലക്ക - 6, തക്കോലം - 2, പേരും ജീരകം - 2 ടേബിൾ സ്പൂൺ, കറുവപ്പട്ട നെത്തോലി വലിപ്പത്തിൽ 6, ജാതിക്ക 1 ചെറുത് , കശകസ 5mg ) - ഇവ നല്ലതുപോലെ വറുത്തു പൊടിച്ചെടുക്കുക.
9. കാശ്മീരി മുളക് അല്ലെങ്കിൽ പിരിയൻ മുളക് - ഒരു ടേബിൾ സ്പൂൺ
10 . മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
11 . മഞ്ഞൾപ്പൊടി - 1 ടി സ്പൂൺ
12 . കുരുമുളക് - 3 ടേബിൾ സ്പൂൺ (കുരുമുളക് വാങ്ങി പൊടിച്ചെടുക്കുക എങ്കിലെ എരിവു കിട്ടുകയുള്ളൂ)
13 . ചെറു നാരങ്ങ - 1.
14. ഉപ്പു പാകത്തിന് .

<<തയ്യാറാക്കുന്ന വിധം>>
പന്നി ഇറച്ചി നല്ലത് പോലെ കഴുകിയ ശേഷം, 2 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് 10 മിനുട്ട് വച്ചതിനു ശേഷം വീണ്ടും കഴികി എടുക്കുക.
ഒരു കുക്കറിൽ ഇട്ടു അര ടി സ്പൂൺ മഞ്ഞള്പ്പോടിയും ആവശ്യത്തിനു ഉപ്പും, അര കപ്പ്‌ വെള്ളവും ചേർത്ത് 3 വിസിൽ കേൾക്കുന്നവരെ വേവിക്കുക. എന്നിട്ടു് ഓഫ്‌ ചെയ്തു ഇറക്കി വെക്കുക.

അതിനുശേഷം ഒരു ഫ്രയിംഗ് പാനിൽ ഇച്ചിരി എണ്ണ ഒഴിച്ച് തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയതും, 4 തണ്ട് കറിവേപ്പില അടർത്തിയതും, 6 പച്ചമുളകും വറുത്ത് മാറ്റിവക്കുക.

ബാക്കി വന്ന എണ്ണയിൽ ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും, കുഞ്ഞുള്ളിയും, കറിവേപ്പിലയും ചേർത്ത് വഴറ്റുക. നല്ലതുപോലെ വഴട്ടിയത്തിനു ശേഷം അതിൽ വറുത്ത മഞ്ഞൾ, മുളക്, മല്ലിപ്പൊടി, ഗരംമസാല കൂട്ട് ചേർത്ത് നന്നായി ഇളക്കി നല്ല മണം വരുമ്പോൾ കുക്കറിൽ നിന്നും വേവിച്ച പന്നി ഇറച്ചി ഇതിൽ തട്ടി, ചെറു നാരങ്ങ ജ്യൂസ്‌ ചേർത്ത് നന്നായി ഇളക്കുക. ഉപ്പു ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക. പിന്നെ ഒരു 20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചു ഇറക്കുക. എന്നിട്ട് വറുത്ത തേങ്ങയും, കറിവേപ്പിലയും, മുളകും കൊണ്ട് മാറിനെറ്റ് ചെയ്യ്തു. കുറച്ചു തണുപ്പിച്ചു കഴിക്കുക. ഇച്ചിരി ഗ്രവിയിൽ എടുക്കുന്നതാണ് ടേസ്റ്റ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم