റവ കേസരി
By : Meera Vinod
റവ - 1 കപ്പ്
പഞ്ചസാര - 1 കപ്പ് (കൂടുതല്‍ മധുരം വേണമെങ്കില്‍ കൂട്ടുക)
നെയ്യ് - അര കപ്പ്
വെള്ളം - 2 കപ്പ്
ഏലക്ക ,കിസ്മിസ് ,അണ്ടിപ്പരിപ്പ് (ആവശ്യത്തിന് )
ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുബോള്‍ കിസ്മിസ് ,അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആക്കി എടുക്കുക.ആ നെയ്യില്‍ റവ ചേര്‍ത്ത് ചൂടാക്കുക.കളര്‍ മാറണ്ട ഒന്ന് ചൂടാക്കിയാല്‍ മതി.അതിലേക്ക് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക കട്ട കെട്ടാതെ ഇളക്കുക.എലക്ക ,പഞ്ചസാര എന്നിവ ചേര്‍ത്ത് ഇളക്കുക.വെള്ളം വറ്റി പാനില്‍ നിന്ന് റവ വിട്ടുവരുന്ന പരുവം ആകുബോള്‍ തീ ഓഫ് ചെയ്തു വേറൊരു പാത്രത്തില്‍ മാറ്റി വറുത്ത് വച്ച അണ്ടിപരിപ്പും കിസ്മിസും ചേര്‍ക്കുക.തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

കേസരി ഉണ്ടാക്കുബോള്‍ കളര്‍ ചേര്‍ക്കാറുണ്ട് സാധാരണ മഞ്ഞ ,ചുവപ്പ് നിറം ആകും കേസരിക്ക്.ഞാന്‍ ഇവിടെ artificial colour ഒന്നും ചേര്‍ത്തില്ല.കളറിന് വേണ്ടി ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് കൊത്തി അരിഞ്ഞ് വെള്ളത്തില്‍ ഇട്ട് അരിച്ചെടുത്ത് ആ വെള്ളം റവയില്‍ ചേര്‍ത്തു .കുറച്ച് പാലിലോ വെള്ളത്തിലോ കൂങ്കുമ പൂവ് ഇട്ട് കളര്‍ പിടിച്ച ശേഷം ആ വെള്ളം വേണമെങ്കിലും ചേര്‍ക്കാം .ആര്‍ടിഫിഷ്യല്‍ കളര്‍ കഴുവതും ചേര്‍ക്കാതിരിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم