By : Sairabanu Rahoof
1.മീൻ-1/2 കിലോ
2.മഞ്ഞൾപ്പൊടി-1 സ്പൂൺ
മുളകുപൊടി-2
ഉപ്പ്-പാകത്തിന്
3. എണ്ണ-പാകത്തിന്
4.സവാള-4
ഇഞ്ചി അരിഞ്ഞത്-2 സ്പൂൺ
വെളുത്തുള്ളി-2 സ്പൂൺ
പച്ചമുളക്-5
5.തക്കാളി-3
മല്ലിയില,പുതിയിനയില
6..ചെറുനാരങ്ങ നീര്-1
ഗരംമസാലപ്പൊടി-1 സ്പൂൺ
ചോറിന്
കൈമ അരി-ഒന്നര ഗ്ലാസ്
വനസ്പതി-2 സ്പൂൺ
നെയ്യ്-1/4 കപ്പ്
സവാള-1
അണ്ടി,മുന്തിരി-5
കറുവാപ്പട്ട,ഗ്രാമ്പു,ഏലയ്ക
ഉപ്പ്- പാകത്തിന്
തിളപ്പിച്ച വെള്ളം-3 ഗ്ലാസ്
മല്ലിയില്ല
മീൻ വൃത്തിയാക്കി കഷ്ണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് പുരട്ടി ഒരു മണിക്കൂർ വെക്കുക.
എണ്ണ ചൂടാക്കി മീൻ അധികം മൊരിഞ്ഞുപോകാതെ പൊരിച്ചെടുക്കുക.
ഈ എണ്ണയിൽ തന്നെ നാലാമത്തെ ചേരുവ വഴറ്റുക.ഇതിലേക്കു അഞ്ചാമത്തെ ചേരുവയും ചേർത്ത് വഴറ്റണം.
ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്ത ശേഷം മീൻ നിരത്തുക.മീനിറ്റെ മുകളിലേക്കു കുറച്ചു മസാല കോരിയിട്ട് ശേഷം പാത്രം മൂടിവെച്ച് 5 മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്യുക.
അരി കഴുകി വലാൻ വെക്കുക.
പാനിൽ നെയ്യും വനസ്പതിയും ചൂടാക്കി സവാളയും അണ്ടിയും മുന്തിരിയും വറുത്തുകോരി മാറ്റിവെക്കുക.
അതേ നെയ്യിൽ തന്നെ കറുവാപ്പട്ട,ഗ്രാമ്പു,ഏലയ്ക
മസാല വീണ്ടും അടുപത്തു വെച്ചു ചൂടാകുമ്പോൾ അതിനു മുകളിൽ ചോറിട്ട് അതിന് മുകളിൽ വറുത്തുവെച്ചതും മല്ലിയിലയും വിതറുക.വീണ്ടും ചോറിട്ട് ഇങ്ങനെ ചെയ്യുക.മൂടിവെച്ച് ആവി വന്നശേഷം തീ അണക്കുക
മസാലയും ചോറും രണ്ടു പാത്രത്തിലാക്കിയ ശേഷംവിളമ്പാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes