ചക്ക ചിപ്സ്.
By : laly Asokan
വിളഞ്ഞ ചക്കചുള കുരു കളഞ്ഞു, ഇരുഭാഗവും കുറച്ചു മുറിച്ചു കളഞ്ഞു, നീളത്തില്‍ അരിഞ്ഞു വയ്ക്കുക. ( അധികം വിളഞ്ഞു പഴുക്കാറായത് വേണ്ട. കനം കുറഞ്ഞ ചുളയാണ് വേണ്ടത്. എന്നാലെ ചിപ്സ് നല്ല crispy ആവത്തുള്ളു )
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളച്ചു തുടങ്ങുമ്പോൾ, അരിഞ്ഞ ചക്കചുള വാരിയിട്ടു മൂപ്പിക്കുക. ആവശ്യത്തിനു പാകമാവുമ്പോൾ, ഉപ്പ് കുറച്ച് വെളളത്തിൽ കലക്കി കുടഞ്ഞു കൊടുക്കുക. ഇപ്പോള്‍ നിറയെ കുമിളകള്‍ ഉണ്ടാകും. കുമിളകള്‍ താനെ ഇല്ലാതാവും. അപ്പോള്‍ കോരി എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes