അപ്പം( EASY APPAM)
By : Saritha Anoop
എളുപ്പമുണ്ടാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവം.
മിക്കപ്പോഴും രാത്രിയാകുമ്പോളാണ് എല്ലാവരും പിറ്റേ ദിവസത്തേക്കുള്ള ബ്രേക്ക്ഫാസ്റ്റിന്‍റെ കാര്യം ഓര്‍ക്കുക..അങ്ങനെയുള്ള അവസരത്തില്‍ ഇതുണ്ടാക്കാം. കുതിര്‍ത്ത് വെക്കേണ്ടാതില്ലാത്തതിനാല്‍
ആണ് എളുപ്പമെന്ന് പറഞ്ഞത് .പക്ഷെ മാവ് പുളിപ്പിക്കാനുള്ള സമയം എന്തായാലും വേണം.
പൊളേന്ത( Maize flour)
അല്ലെങ്കില്‍ ഗോതമ്പ് പൊടി- 1 cup
റവ -3 cup
ജീരകം -1/2 tsp
ചെറിയുള്ളി -3
യീസ്റ്റ് -1/2 tsp
തേങ്ങ - 1/2 cup
മുട്ട -2
ഉപ്പ്- ആവശ്യത്തിന്
യീസ്റ്റ് കാല്‍ കപ്പ്‌ ചെറുചൂട് പാലില്‍ 2 tsp പഞ്ചസാരയും ചേര്‍ത്തിളക്കി പൊങ്ങാന്‍ വെക്കുക.
മുട്ടയും തേങ്ങയും ജീരകവും ചെറിയുള്ളിയും മിക്സിയില്‍ ഇട്ടൊന്നു കറക്കിയെടുക്കുക..ഇനി റവയും പൊളെന്തയും ആവശ്യത്തിന് വെള്ളവും യീസ്റ്റും ചേര്‍ത്ത് വീണ്ടും ഒന്ന് കറക്കിയെടുക്കുക..എല്ലാമൊന്ന് മിക്സ് ആയാല്‍ മതി..ഞാന്‍ കുറച്ച് പാലും കുറച്ച് വെള്ളവും ആണ് ഉപയോഗിക്കാറ്. ഞാന്‍ ഫ്രെഷ് തേങ്ങക്ക് പകരം ഡെസിക്കേറ്റഡ് കോക്കനട്ട് ഉപയോഗിക്കുന്നത് കൊണ്ടാണ്. ഫ്രെഷ് തേങ്ങയാണ് എങ്കില്‍ വെള്ളം മതി..ഇനി ഇതൊരു പാത്രത്തിലാക്കി 6 -8 മണിക്കൂര്‍ ഫെര്‍മെന്റ് ചെയ്യാന്‍ വെക്കുക.(or overnight)
പുളിച്ച ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അപ്പം ചുട്ടെടുക്കാം..മുട്ടക്കറി, കടലക്കറി, ചിക്കന്‍ കറിയുടെ ഒക്കെ കൂടെ കഴിക്കാം.
*** റവ മാത്രം ഉപയോഗിച്ചും പൊളെന്ത മാത്രം ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട്.
***റവയും പൊളെന്തയും സമാസമം വേണമെങ്കില്‍ എടുക്കാം.
***ഗോതമ്പും റവയും ഒരേ അളവില്‍ എടുത്തും ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post