കള്ളപ്പം 
By : Indu Jaison
3 കപ്പ്‌ പച്ചരി.
1 കപ്പ്‌ തേങ്ങ 
ഈസ്റ്റ്‌ കാല്‍ ടീസ്‌ സ്പൂണ്‍ / തെങ്ങിന്‍ കള്ള്‌ ഒരു ഗ്ലാസ്‌
പഞ്ചസാര 6 ടീസ്‌ സ്പൂണ്‍
വെളുത്തുള്ളി 1 അല്ലി
ചെറിയ ഉള്ളി 4-5 എണ്ണം
ജീരകം 1 നുള്ള്
2 ടേബിള്‍ സ്പൂണ്‍ ചോറ്

പച്ചരി നന്നായികഴുകി ഏകദേശം 8 മണിക്കൂർ കുതിർക്കുക.
അതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക
മാവില്‍ നിന്നും 2 സ്പൂണ്‍ എടുത്തു മുക്കാല്‍ കപ്പ്‌ വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച്‌ തുടരെ ഇളക്കി കുറുക്കി എടുക്കുക കപ്പു കാച്ചാന്‍
ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട്‌ വയ്ക്കുക.
തേങ്ങയും , വെളുത്തുള്ളിയും, ചെറിയ ഉള്ളി , ഒരു നുള്ള് ജീരകവും , 2 ടേബിള്‍ സ്പൂണ്‍ ചോറും എന്നിവ നന്നായി അരച്ച് മാവിലേക്ക്‌ചേര്‍ക്കുക .
ഈ മാവില്‍ ,കലക്കി വെച്ചിരിക്കുന്ന ഈസ്റ്റ്‌ , കപ്പു കാച്ചിയത്‌ എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക.
എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേർത്ത് 15 മിനിട്ട്‌ വയ്ക്കുക.
ഉപ്പ്‌ പാകത്തിനു ചേർത്ത് അപ്പം ചുടാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post