കോവക്ക മെഴുക്കുപുരട്ടി
By : Shaini Janardhanan
ഞാൻ ഒറ്റ പച്ചക്കറിയും വേവിച്ച സോഫ്റ്റ് ആക്കില്ലാ, ചുരുക്കം ചിലതൊഴിച്ച്. അത് കറുമുറാന്നു കടിക്കണം. അതല്ലേ അതിന്റെ ഒരു ഇത്. ഏത്?? അത് തന്നെ
1) കോവക്ക - 20 എണ്ണം - കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
2) വറ്റൽ മുളക് - 4-5 എണ്ണം ഇടിച്ചത്
3) വെളുത്തുള്ളി - 10 ചുള ഇടിച്ചത്
4) ചെറിയ ഉള്ളി - 5-6 എണ്ണം ഇടിച്ചത് (ഓപ്ഷണൽ)
5) ഉപ്പ് - പാകത്തിന്
6) മഞ്ഞൾ - 1/2 ടീ സ്പൂൺ
7) വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
8) കറിവേപ്പില - 2 കതിർപ്പ്
പാനെടുത്തു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇടിച്ച ഐറ്റംസ് എല്ലാം ഇട്ടു മൂപ്പിക്കുക. പിന്നാലെ കോവക്ക, മഞ്ഞൾ, ഉപ്പ് ചേർത്ത് മീഡിയം-ഹൈ ഫ്‌ളെയിമിൽ 7-9 മിനിട്ടു വരെ ഉലർത്തുക. കറിവേപ്പില ചേർത്ത് ഒന്നുകൂടി ഇളക്കി തീ ഓഫ് ചെയ്യുക.
കോവക്ക വെന്തു കുഴയരുത്. കടിക്കാൻ പറ്റണം. എന്നാ പച്ചച്ചുവ മാറുകയും വേണം. വെളുത്തുള്ളി ടേസ്റ്റ് മുന്നേ കാണും. ഹാർട്ട് ഹെൽത്തിയാണ്. അതിഷ്ടമില്ലാത്തവർ ചുവന്നുള്ളി മാത്രം ചേർത്താൽ മതി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes