"നിങ്ങളെന്നെ "നള"നാക്കി "
By : Hegal Manoj
ഞാനിന്നു "ഞണ്ടുലർത്തി "...!!!
ചെരിയ ചമ്മന്തി കുമ്മത്തിയൊക്കെ ട്രൈ ചെയ്ത് ടൈം വേസ്റ്റാക്കിയില്ല .....
ഭാര്യ കുട്ടികളെ സ്ക്കൂളിലാക്കി PTA മീറ്റിംഗ് അന്റന്റുചെയ്യവേ ,,,,,
മീൻകാരൻ വന്നു അവൻ തന്നതോ കുഞ്ഞു "ഞണ്ടുകൾ...!!!
നാട്ടിൽ നിന്നു പോന്ന് ടൗണിലാണേ,,,,, കാശും, ക്വാളിറ്റിയും നോക്കിയില്ല....

"രണ്ടു മുളകും, അരനാഴിയരിയും വച്ച് പത്ത്പന്ത്രണ്ട് പേരെയൂട്ടിയിരുന്നന്ന എന്റെ "അമ്മയെ "മനസ്സിൽ ധ്യാനിച്ച് ഞണ്ടു പൊളിച്ചു...!!

അത്ഭുതമെന്നു പറയട്ടെ,,,, ഞണ്ടു പൊളിഞ്ഞു.....!
എന്റെ രണ്ടു നഖവും ( നാളെത്തേക്ക് ലീവാക്കി)... 

കഥയിങ്ങനെ...,
പൊളിച്ച് കഴുകി വൃത്തിയാക്കിയ ഞണ്ട് മഞ്ഞൾ പൊടി അര ടീസ്പൂൺ (വിഷമയം മാറാൻ )
ഉപ്പ് - അര ടീസ്പൂൺ (പൊഴിയിലെ ഞണ്ടിന് ഉപ്പു കുറച്ചു മതി )
കുടംപുളി - മൂന്നു് നാല് കീറ്,
ഇത്രയും ഇട്ട് മൺചട്ടിയിൽ ഒരു കൈ വെള്ളമൊഴിച്ച് വറ്റിച്ചു വെച്ചു,,,,,kkk....

ന്നിട്ട് വേറൊരു ചട്ടിയിൽ കടുക് വറുത്ത് ഉണക്കമുളക് 5 എണണം രണ്ടാക്കി ഇട്ടു ,
വേപ്പില ,നാല് ഞെട്ട് ഇട്ടു,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു വലിയ സ്പൂൺ ഇട്ടു, അര മുറി തേണ്ടാ കൊത്താക്കി ഇട്ട് അത് മൂത്ത് വന്നപ്പോ,,, ഇടത്തരം സവാളരണ്ടെണ്ണം ചതുരിച്ച് അരിഞ്ഞതും 4 പച്ചമുളക് കീറിയതും കൂടെ ഇട്ടു,
ഗരം മസാല അര ടീസ്പൂൺ,
മുളകുപൊടി ഒരു വല്ല്യസ്പൂൺ,
മല്ലിപ്പൊടി രണ്ടു " ...............,,,,,,,
മഞ്ഞൾപ്പൊടി ഒരു നുള്ളു പിന്നെയും,
ഇതെല്ലാം മറ്റൊരു ചട്ടിയിൽ റെഡിയാക്കി ( ഞണ്ട് വെന്ത കറിച്ചട്ടിയിൽ തന്നെ വയ്ക്കണം എന്നാലേ ചട്ടി വെരകുമ്പോൾ ഒടുക്കത്തെ രുചിയായിരിക്കും)

ഈ മൂപ്പിച്ച വസ്തു വഹകൾ അൽപ്പം വെള്ളം കൂട്ടി (ഇഞ്ചി, വെളുത്തുള്ളി പേസ്റ്റരച്ച മിക്സി ജാർ, തേങ്ങാ യരിഞ്ഞ പാത്രം എന്നിവ കഴുകിയത് )

മഞ്ചട്ടിയിൽ ഒഴിച്ച് നന്നായി ഇളക്കി ചേർത്താൽ,,,,,

ദേ ദിതു,,,,,,,,പോലിരിക്കും.....
(എന്റെ ഭാര്യ,കുട്ടികൾ മിഴിച്ചു നിന്നു...)

മ്മളോടാ കളി.....ഹല്ല പിന്നെ...... പുല്ലുമായുധം ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post