ചന-കൊത്തുപൊറോട്ട 
By : Nikhil Babu
താമസിക്കുന്ന സ്ഥലത്ത് കുക്കിങ് അനുവാദം ഇല്ലെങ്കിലും ചില " അലുക്കുലുത്ത് " ഐറ്റംസ് ഇടയ്ക്ക് ഒളിച്ചും പാത്തും ഉണ്ടാക്കാറുണ്ട് ..

Break fast ആയി വന്ന പൊറോട്ടയും കടലക്കറിയും "ചന-കൊത്തുപൊറോട്ട " ആയതു ഇങ്ങനെ .....
---------------------------------------------
3 കോഴിമുട്ട കുറച്ചു കുരുമുളകും ഉപ്പു ചേർത്ത് ചിക്കി പൊരിച്ചു മാറ്റിവെച്ചു....( ഒളിച്ചു വെച്ചു - അല്ലേൽ room mates അടിച്ചുമാറ്റിക്കൊണ്ടു പോവും  )
*പാനിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോ പൊടിയായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഓരോ സ്പൂൺ വീതം ചേർത്തു ..
* ഇതിലേക്ക് 2 സവോളയും ചെറുതായി അരിഞ്ഞത് ചേർത്ത് , വാടി വരുമ്പോൾ 1/2 സ്പൂൺ മല്ലിപ്പൊടി ,1/4 സ്പൂൺ chilly powder ,1 നുള്ള് മഞ്ഞൾപ്പൊടി ,1/4 spoon ഗരം മസാല പൊടി എന്നിവചേർക്കുക്ക..
* ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് ഒന്ന് വാടുമ്പോ കടലക്കറി ചേർത്തു ..
*ഉപ്പു നോക്കിയതിനു ശേഷം ചെറുതായി അരിഞ്ഞ 6 പൊറോട്ട ചേർത്തു നന്നായി ഇളക്കുക...
*ഇതിലേക്ക് ചിക്കി പൊരിച്ച മുട്ടയും ചേർത്ത് നന്നായി ഇളക്കി ,മല്ലിയിലയും ചേർത്ത് ചൂടോടെ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post