പഴം ജാം
By : Jithya
പഴം ഒരുമിച്ച് പഴുത്താൽ തിന്നു തീർക്കാൻ കുറച്ച് പണിയാ.. പ്രത്യേകിച്ച് മൈസൂർ(പാളയംകോടൻ) പഴം. ഇത് ജാം ആക്കിയാൽ കുറെ നാളേക്ക് സൂക്ഷിക്കാം.

പാളയംകോടൻ പഴം - 25 എണ്ണം
പഞ്ചസാര - 350g-500g(പഴത്തിന്റെ മധുരത്തിനനുസരിച്)
ചെറുനാരങ്ങ നീര് - from 2 lemons
ഗ്രാമ്പൂ -10 എണ്ണം
പട്ട - 2 inch piece

++++++++++++++++++++++++++
ചെറുതായി വട്ടത്തിൽ മുറിച്ച (1 പഴം to 5-6 pieces ) പഴവും പട്ട നുറുക്കിയതും ഗ്രാമ്പൂവും പഴം മുങ്ങുന്നത്രയും വെള്ളവും ചേർത്തു 15 മിനിറ്റ് കുക്കറിൽ Weight ഇടാതെ വേവിക്കുക (Weight ഇട്ടാൽ ചിലപ്പോൾ വെള്ളം പുറത്തേക്ക് വരാൻ ചാൻസ് ഉണ്ട് ). തണുത്തതിനു ശേഷം ജ്യൂസ് ഒരു filter ൽ പിഴിഞ്ഞെടുക്കുക. ഒരു lite purple കളർ ആയിരിക്കും ഈ ജ്യൂസ്. അടി കട്ടിയായ ഒരു പാത്രം അടുപ്പിൽ വെച്ചു ഈ ജ്യൂസ് അതിലേക്ക് ഒഴിച്ചു ചെറുനാരങ്ങാ നീരും പഞ്ചസാരയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. മീഡിയം heat maintain ചെയ്യാൻ ശ്രമിക്കുക . കുറുകുമ്പോൾ deep red കളർ ആകുന്നതുകൊണ്ട് വേറെ കളർ ഒന്നും ചേർക്കേണ്ടതില്ല . thread consistency ആയാൽ ഇറക്കിവെക്കണം (തണുക്കുമ്പോൾ വീണ്ടും കട്ടിയാകും). നന്നായി തണുത്ത ശേഷം കുപ്പിയിലേക്ക് മാറ്റാം. കടയിൽ കിട്ടുന്ന ജാമിന്റെ ടേസ്റ്റ്, കളർ & texture തന്നെ കിട്ടും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post