ഫോട്ടോയിൽ കാണുന്ന ലുക്കില്ലാത്ത ഐറ്റം 
പച്ചമുളക് കൊണ്ട് അച്ചാർ ഉണ്ടാക്കി നോക്കിയതാണ് .... കൊറേ റെസിപ്പീസ് തപ്പി അവസാനം എന്റെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ വെച്ച് ഉണ്ടാക്കിയത് ദാ ഇങ്ങനെ ...
അച്ചാർ കേമികൾ/ കേമന്മാർ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു ...
BY: Nikhil Babu�

* ഒരു പാത്രത്തിൽ എണ്ണ ചൂടായപ്പോൾ 2 bulb വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും ഇട്ടു നന്നായി മൂപ്പിച്ചു .
* ഇതിലേക്ക് 1/4 കിലോ അതികം എരിവില്ലാത്ത പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി ...
* ഇതിലേക്ക് 2 സ്പൂൺ മുളകുപൊടിയും 1/2 സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് വീണ്ടും വഴറ്റി
* ഇതിലേക്ക് 25 ഗ്രാം കടുക് പരിപ്പ് ചേർത്തു വീണ്ടും വഴറ്റി ( എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല .. കടുകു ഒന്ന് ചൂടാക്കി മിക്സിയിൽ ഒന്ന് കറക്കി എടുത്ത് ആണ് ഞാൻ കടുക് പരിപ്പ് ഉണ്ടാക്കിയത് )
* ഉപ്പും വിനാഗിരിയും ചേർത്ത് ..
* അച്ചാറ് റെഡി ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post