എളുപ്പത്തില്‍ രുചിയേറിയ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം
ചിക്കന്‍ഫ്രൈ ഏറെ സ്വാദിഷ്ഠമായ ഒരു വിഭവമാണ്. എന്നാല്‍ രുചികരമായി ചിക്കന്‍ ഫ്രൈ തയ്യാറാക്കുകയെന്നത് അത്ര എളുപ്പമല്ല. ചേരുവകള്‍ കൃത്യമായി ചേര്‍ത്തും ശ്രദ്ധയോടെയും തയ്യാറാക്കിയാല്‍ ചിക്കന്‍ ഫ്രൈയുടെ രുചി ഒന്നുവേറെ തന്നെയാണ്. സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം...
By: Rincy Paul

ചേരുവകള്‍

ചിക്കന്‍- ഒരു കിലോ
വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്
പച്ചമുളക് - ആറ് എണ്ണം
ഇഞ്ചി- ഒരു കഷ്ണം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
മുളകുപൊടി- മൂന്നു ടീസ്‌പൂണ്‍
പട്ട- നാലു ഗ്രാം
ഗ്രാമ്പൂ- നാലു ഗ്രാം
കുരുമുളക്- നാലു ഗ്രാം
വിനാഗിരി ഒരു ടീസ്‌പൂണ്‍
സോയാസ് സോസ്- ഒരു ടീസ്‌പൂണ്‍
നാരങ്ങാനീര്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കോഴി നല്ലവണ്ണം കഴുകി വെക്കുക. പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക. ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. അതിനുശേഷം എണ്ണ ചൂടാക്കി, അതിലിട്ടു വറുത്തെടുക്കുക. ഇതിന്റെ മുകളില്‍ സവാള പൊരിച്ചിടാം. ഇപ്പോള്‍ സ്വാദിഷ്ഠമായ ചിക്കന്‍ഫ്രൈ തയ്യാറായിരിക്കുന്നു. ഇതിന്റെ മുകളില്‍ സവാള, വെള്ളരിക്ക, കാരറ്റ്, തക്കാളി എന്നിവ അരിഞ്ഞിടാം.ഒപ്പം പുതിനയിലയും ചേര്‍ക്കാം. കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post