ചേന ഉടച്ചത് ( chena ( yam ) udachath )
By : Sharna Lateef
ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന വിഭവം ആണ് .ഇതിനോടൊപ്പം മോര് കറി , മീൻ കറി ഒകെ നല്ല ഒരു കോമ്പിനേഷൻ ആണ് .

അര മുറി ചേന ചെറിയ കഷ്ണങ്ങൾ ആക്കി ഇത്തിരി മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് വേവാൻ വെക്കണം .തിളച്ചു തുടങ്ങുമ്പോൾ ഉപ്പു ചേർക്കുക .

1 കപ്പ് തേങ്ങാ , 2 ചുവന്നുള്ളി , 2 അല്ലി വെളുത്തുള്ളി , 3 പച്ചമുളക് , അര ടി സ്പൂൺ ജീരകം ,മൂന്നാല് കറി വേപ്പില ചേർത്ത് അരച്ച് വെക്കണം .ഈ അരപ്പു വെന്ത ചേനയുടെ മുകളിൽ ചേർത്ത് ആവി കേറാനായി 2 മിനിറ്റു അടച്ചു വെച്ച് വേവിക്കുക .അരപ്പിന്റെ പച്ചമണം പോയ ശേഷം മിക്സ് ചെയുക .ലാസ്റ് കടുക് , വറ്റൽമുളക് , കറി വേപ്പില താളിച്ചു ചേർക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post