നെയ്‌മീൻ കറി
By : Lakshmi Pramod
നെയ്‌മീൻ -1 കിലോ
വെളുത്തുളളി - 15 അല്ലി
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - 3
മുളകുപൊടി - 4 ടീസ്പൂൺ
മല്ലിപൊടി - 2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
കുടംപുളി -
കറിവേപ്പില
(വെളുത്തുള്ളി ഇഞ്ചി ചതച്ചെടുക്കുക )
വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക .
അതിലേക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ഇട്ടുവഴട്ടുക .പച്ചമുളകും കീറിയിടുക നന്നായി വഴന്റ്‌ കഴിയുമ്പോൾ മഞ്ഞൾപൊടി , മല്ലിപൊടി , മുളകുപൊടി ഇട്ടു നന്നായി ബ്രൗൺ കളർ ആകുമ്പോൾ ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത അരപ്പ് മാറ്റിവെക്കുക . ചട്ടിയിൽ അല്‌പം വെളിച്ചെണ്ണ പുരട്ടി കറിവേപ്പില അടുക്കുക അതിന്റെ മുകളിൽ പുളിയിട്ട് മീനും ഇട്ടു അതിലേക്ക് തയാറാക്കിവെച്ച അരപ്പ് ഒഴിച് തിളച്ചതിനു ശേഷം ചെറുതീയിൽ വെച്ച് കുറുക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post