ആററുമീന്‍ വറുത്തത് 
By: Sijiniranj Siji

കല്ലടയാററിലെ തന്നെ വേണം അതും വലയിടരുത് അല്ലാതെ പിടിച്ചത് 

1 ആററ്മീന്‍ --5
2 കുരുമുളക് പൊടി --അതങ്ങനെ കണക്കൊന്നുമില്ല എന്നാലും ഒരു മുക്കാല്‍ സ്പൂണ്‍
3 മഞ്ഞള്‍പൊടി --കാല്‍ സ്പൂണ്‍
ഉപ്പ് --ആവശ്യത്തിന്
4 വെളിച്ചെണ്ണ --വറുക്കാന്‍ ആവശ്യമായത്
ആററ് മീന്‍ കഴുകുന്ന വിധം
ഒരു പരന്ന വിശാലമായ കല്ലില്‍ അല്പം കുറച്ച് ചാമ്പല്‍ തൂവുക (with out flatters ) മീന്‍ ഇതിലിട്ട് ഉരച്ച് കഴുകുക എത്ര ഉണ്ടെങ്കിലും with in seconds മീന്‍ വൃത്തിയാകും പിന്നെ അതിന്‍െറ മീശേം താടീം വെട്ടി വൃത്തിയാക്കിയാല്‍ മതി
തയ്യാറാക്കാം
കഴുകി വൃത്തിയാക്കിയ മീന്‍ വരഞ്ഞതിലേയ്ക്ക് 2,3 ചേരുവകള്‍ ചേര്‍ത്ത് 15 മിനിട്ട് വയ്ക്കുക (മനക്കട്ടി പോലെ ) അര തൊട്ട് ഒരു മണിക്കൂര്‍ ബെസ്ററാ . ശേഷം ചൂടായ എണ്ണയില്‍ വറുത്തെടുക്കുക വെച്ചിരുന്ന് തണുപ്പിയ്ക്കല്ലേ

ഒരു പാട് ചേരുവകള്‍ ചേര്‍ത്ത് മീനിനെ നശിപ്പിയ്ക്കല്ലേ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post