അയലക്കറി
By:- Anjumol Mv

ചേരുവകൾ:-1. അയല 1/2 kg (തല ഉള്പ്പെടെ വൃത്തിയാക്കി കഷണങ്ങളാക്കിയത്)
2.മുളകുപൊടി -2 സ്പൂണ്‍ , കാശ്മീരി മുളകുപൊടി -1 സ്പൂണ്‍ , മല്ലിപ്പൊടി -1/2 സ്പൂണ്‍ , മഞ്ഞള്പൊടി -1/2 സ്പൂണ്‍
3.കുടംപുളി -3-4
4. വെളിച്ചെണ്ണ -4 സ്പൂണ്‍
5.ഉലുവ -1/2 സ്പൂണ്‍
6.കുരുമുളക് - 5-6 എണ്ണം
7. കാന്താരിമുളക് ഇല്ലെങ്കിൽ പച്ചമുളക്-5 എണ്ണം ,ചെറിയ ഉള്ളി - 5 , വെളുത്തുള്ളി -4 ,ഇഞ്ചി ഇവ
നീളത്തിൽ അരിഞ്ഞത്, കറിവേപ്പില 4 ഇതൾ
8.ഉപ്പ്‌- ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം :പുളി കഴുകി കുറച്ചു വെള്ളത്തിലിട്ടു വക്കുക ,രണ്ടാമത്തെ ചേരുവകൾ ഒന്ന് എണ്ണയില്ലാതെ ചെറുതായി ചൂടാക്കുക . പിന്നീട് അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക . മീന്ച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക , എണ്ണ ചൂടായാൽ ഉലുവ ഇട്ടു പൊട്ടിക്കാം . എന്നിട്ട് കുരുമുളക് ചേർക്കുക. ഇത് മൂത്ത് വരുമ്പോൾ ഏഴാമത്തെ ചേരുവകൾ ഓരോന്നായി ചേർക്കുക . ഇത് ഒന്ന് വഴന്നു വരുമ്പോൾ അരപ്പ് ചേർത്തിളക്കുക. അരപ്പ് നന്നായി തിളച്ച്‌ വറ്റി തുടങ്ങുമ്പോൾ പുളി വെള്ളത്തോടെ ചേർക്കുക . ഇത് നന്നായി തിളച്ച ശേഷം ഉപ്പും മീൻ കഷണങ്ങളും ചേർക്കുക . സ്പൂണ്‍ കൊണ്ട് ചെറുതായി ഇളക്കി നല്ല തീയിൽ ഒന്ന് തിളക്കാൻ അനുവദിക്കുക. പിന്നീടു സ്പൂണ്‍ കൊണ്ട് ഇളക്കരുത് . ഇനി തീ കുറച്ച്‌ മൂടിവച്ച് വേവിക്കുക . ചാർ വറ്റി തുടങ്ങിയാൽ കുറച്ച്‌ കറി വേപ്പില ഇതളുകൾ മേലെ നിരത്തി മൂടി വച്ച് അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കുക . കുറച്ച്‌ സമയത്തിനുള്ളിൽ തന്നെ കഴിക്കാവുന്നതാണ് . എങ്കിലും പിറ്റേന്ന് ബാക്കിയുണ്ടെങ്കിൽ അതിനാവും കൂടുതൽ ടേസ്റ്റ് .ചോറ് കപ്പ ഇവക്കൊപ്പം വളരെ നന്നായിരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post