പാലക്ക് മുട്ട തോരൻ
By : Vimal Benedict
ഉള്ളി (സവാള) വലുത് . 1 
ഇഞ്ചി ചെറിയ ഒരു കഷ്ണം 
വെളുത്തുള്ളി 2 അല്ലി 
പച്ചമുളക് 5 എണ്ണം
പാലക്ക് 250 ഗ്രാം
മുട്ട 2 എണ്ണം
തേങ്ങ ചിരകിയത് ചെറിയ 1 കപ്പ്
കടുക്
മഞ്ഞൾ പൊടി 1\2 ടീസ്പൂൺ
വറ്റൽ മുളക്
വെളിച്ചെണ്ണ

പാൻ ചൂടാക്കി അതിലേക്കു എന്ന ഒഴിച്ച് , കടുക് വറ്റൽമുളക് പൊട്ടിച്ചു കറിവേപ്പിലയും ചേർക്കുക അതിലേക്കു ചെറുതായി അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി ചെറുതായി മൂത്തു വരുമ്പോൾ അതിലേക്കു മഞ്ഞൾ പൊടി പാലക്ക് ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് 3 മിനിട്ടു അടച്ചു വച്ച് ചെറു തീയിൽ വേവിക്കുക ( പാലക്ക് കഴുകി വെള്ളം അധികം തോര്തികളായതെ ചെറുതായി അരിയുക പിന്നീട് വേകിക്കുമ്പോൾ വെള്ളം ചേക്കേണ്ടതില്ല ) അതിനു ശേശം മുട്ടയും അതിലേക്കു പൊട്ടിച്ചൊഴിച്ചു scramblle ചെയ്തെടുക്കുക തേങ്ങ കൂടി ചേർത്ത് 2 മിനിട്ടു നേരം ഇളക്കി കൊടുത്തു ശേഷം വാങ്ങുക....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post