മാലഡു (പൊട്ടു കടല ലഡു )
By : Asha Faisal
MAALADDU
A laddoo in 5Minutes

ചേരുവകൾ:
പൊട്ടു കടല-1 കപ്പ്
പഞ്ചസാര -അര കപ്പ്
നെയ്യ്-കാൽ കപ്പ്
ഏലക്ക-2 എണ്ണം
കശുവണ്ടി/kismis 8 10

പൊട്ടുകടല ചെറിയ തീയിൽ നിറം മാറാതെ വറുത്തെടുക്കുക.ഇത് മിക്സിയിൽ നന്നായി പൊടിക്കുക.അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പഞ്ചസാരയും ഏലക്കായും അതേ ജാറിൽ പൊടിച്ചെടുക്കുക.ഇത് കടല പൊടിയിലേക്ക് മിക്സ് ചെയ്യുക.ഒരു സ്പൂൺ നെയ്യ് ചൂടാക്കി അതിൽ നട്സ് വറുത്തു ആ നെയ്യോട് കൂടി പൊട്ടു കടല പൊടിയിലേക്ക് ഒഴിക്കുക,ബാക്കി ഉള്ള നെയ് കൂടി ചൂടാക്കി ഈ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ചു ഉരുട്ടിയെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post