ഫ്രൈഡ് റൈസ്
By : Chandra Anambalath
ബസുമതി അരി - 1/ 2 kg 
ചിക്കെൻ ക്യൂബ്സ്-1
ഓയിൽ - ആവശ്യത്തിന്
ക്യാപ്‌സിക്കം - 1
ക്യാരറ്റ് -1
സവാള-1/ 2
ബീൻസ് - 5
ക്യാബേജ് - 1/ 2
മുട്ട-2
 സോയാസോസ് -1 സ്പൂൺ
റെഡ് ചില്ലീ സോസ്-1 / 2 സ്പൂൺ
തയ്യാറാക്കുന്നവിധം
അരി അരമണിക്കൂർ കുതിർത്തിവച്ചു വേവിചുഊറ്റിവെക്കുക , പാൻ ചൂടാകുമ്പോൾ അതിലേക്കു മുട്ട ചിക്കിപ്പൊരിച്ചു മാറ്റിവെക്കുക. അതിൽ വീണ്ടും ഓയിൽ ഒഴിച്ച് പച്ചക്കറികളെല്ലാം വഴറ്റുക.പകുതിവേവാകുമ്പോൾ അതിനോടൊപ്പം ചിക്കൻ ക്യൂബ്സ് ഇടുക. നന്നായി വഴറ്റുക , അതിലേക്കു അരിചേർത്തു ഒപ്പം സോയാസോസും ചില്ലീസോസും മുട്ട പൊരിച്ചതും ചേർത്ത് 5 മിനിറ്റു വഴറ്റുക.ഇതിൽ ഞാൻ ഉപ്പു ചേർത്തിട്ടില്ല. കാരണം ചിക്കൻ ക്യൂബ്സ്ൽ ഉപ്പു വേണ്ടുവോളം ഉണ്ട്. ആവശ്യമുണ്ടെങ്കിൽ ടേസ്റ്റ് നോക്കിട്ടു പിന്നീട് ചേർത്തോളൂ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post