മുട്ട നൂഡിൽസ് (വെള്ളിയാഴ്ച സ്പെഷ്യൽ)
By : Naveen Gireesh
മുട്ട - 6 എണ്ണം
നൂഡിൽസ്- 5 Pkt
കാരറ്റ് - 250 ഗ്രാം
ബീൻസ് - 250 ഗ്രാം 
ഗ്രീൻ പീസ് - 100 ഗ്രാം
സബോള - 2 എണ്ണം
വെളിച്ചെണ്ണ - 3 ടീസ്പൂൺ
ചിക്കൻ മസാല - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
കറിവേപ്പില - 2 തണ്ട്
പാകം ചെയ്യുന്ന വിധം
കാരറ്റും, സബോളയും, ബീൻസും ചെറുതായി അരിഞ്ഞു മാറ്റി വെക്കുക . മുട്ട കുറച്ചു ഉപ്പും കൂടി ചേർത്തു വെള്ളം ഒഴിച്ച് വേകിക്കാൻ വെക്കുക . ഗ്രീൻ പീസ് കുറച്ചു വെള്ളം ഒഴിച്ച് വേകിക്കുക (ഞാൻ ബോയ്ൽഡ് ഗ്രീൻ പീസ് ടിൻ ആണ് ഉപയോഗിച്ചിരിക്കുന്നത് ). ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക . ചൂടായതിന് ശേഷം സബോള , ബീൻസ് , കാരറ്റ്, എന്നിവ ഇട്ട് നല്ലതു പോലെ വഴറ്റുക . പാതി വഴന്നു കഴിയുംബ്ബോൾ ഗ്രീൻ പീസും ചേർത്ത് കൊടുക്കാം . നൂഡിൽസ് പാക്കറ്റിൽ ഉള്ള ഓയിൽ & ചിക്കൻ സ്റ്റോക്ക് കൂടി ഇതിലേക്ക് ചേർക്കുക . ഇത് വാടുന്ന സമയത്തു് നൂഡിൽസ് അടപ്പുള്ള ഒരുപാത്രത്തിൽ പൊട്ടിച്ചു ഇട്ടതിന് ശേഷം രണ്ടു തണ്ട് കറിവേപ്പിലയും ഇട്ടു നൂഡിൽസ് നല്ലതുപോലെ മൂങ്ങതക്കവിധം നല്ല തിളച്ച വെള്ളം ഒഴിച്ച് അടച്ചു വെക്കുക . എല്ലാം നല്ലതുപോലെ വഴന്നു കഴിക്കുംബ്ബോൾ മഞ്ഞൾ പൊടി 1/2 ടീസ്പൂൺ, ചിക്കൻ മസാല 1 ടീസ്പൂൺ എന്നിവ ചേർക്കാം . ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർക്കാം . കാരണം ചിക്കൻ സ്റ്റോക്കിൽ ഉപ്പ് ഉണ്ട് . വെന്ത നൂഡിൽസ് ഇതിലേക്ക് ചേർക്കാം . പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞതും ചേർത്ത് ചെറുതായി ഇളക്കി ചൂടോടെ കഴിക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post