ഒരു ക്വിക്ക് ചിക്കന്‍ കറി
By : Princy Eby
(അധികം എരിവില്ലാതെ ആണ് ഉണ്ടാക്കിയത് . മുളകുപൊടി കൂടുതൽ വേണമെങ്കിൽചേര്‍ക്കാം )
1.കോഴി വൃത്തിയാക്കി പീസാക്കിയതു - 1 കിലോ
2 മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
3 മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
4 മഞ്ഞള്പൊടി - 1 ടീസ്പൂണ്‍
5 ഗ്രാമ്പൂ - 4 , ഏലയ്ക്ക - 8 ,കറുവാപട്ട - 2 വലിയ കഷ്ണം ,പെരിന്ജീരകം - 1 ടി സ്പൂണ്‍ (ഇവ പൊടിചെടുക്കണം )
6 തൈര് - 1 കപ്പ്‌
7 എണ്ണ - 2 ടേബിൾ സ്പൂണ്‍
8. സവാള നുറുക്കിയത് - 1 കപ്പ്‌
9 വെളുത്തുള്ളി - 10 എണ്ണം
10 ഇഞ്ചി കനം കുറച്ചു അരിഞ്ഞത് - 1 വലിയ കഷ്ണം
11 തക്കാളി കനം കുറച്ചു അരിഞ്ഞത് - 2 കപ്പ്‌
12 ഉപ്പു - ആവശ്യത്തിന്
13 മല്ലിയില - ഇഷ്ടാനുസരണം

ഇറച്ചിയിൽ2-6 വരെയുള്ള ചേരുവകൾ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വയ്ക്കുക . ഇത് ഉപ്പും അല് പം വെള്ളവും ചേർത്തു വേവിച്ചെടുക്കുക. ഇത് അല്പം ചാറോട്‌ കൂടെ ഇറക്കി വെയ്ക്കുക . എണ്ണ ചൂടാക്കി 8 മുതല്‍ 11 വരെയുള്ള ചേരുവകള്‍ നന്നായി വഴറ്റി ഇറച്ചി കറിയില്‍ ചേർത്തു ഒന്നുകൂടി തിളപ്പിക്കുക . മല്ലിയിലയും ചേര്ക്കുക. ക്വിക്ക് ചിക്കന്‍ കറി റെഡി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post