പൈനാപ്പിൾ കസ്റ്റാർട്‌ പുഡിംഗ് 
By : Shaila Warrier
ലെയർ 1
======
ബ്രെഡ്‌ ചെറിയ കഷ്ണങ്ങൾ ആക്കിയത് നിരത്തി അതിനു മുകളിൽ മിക്സഡ്‌ ഫ്രൂട്ട് ജാം അല്പം വെള്ളത്തിൽ കലക്കി തിളപ്പിച്ചെടുത്ത സിറപ് 2-3 സ്പൂണ്‍ ഒഴിക്കുക. 

ലെയർ 2
======
ഓറഞ്ച് ജെല്ലി തയ്യാറാക്കിയത് നിരത്തുക

ലെയർ 3
======
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി നുറുക്കി അല്പം വെള്ളമൊഴിച്ച് മധുരത്തിനനുസരിച്ചു പഞ്ചസ്സാര ചേർത്ത് തിളപ്പിച്ച്‌ വേവിച്ചെടുത്തത് തണുക്കുമ്പോൾ നിരത്തുക .

ലെയർ 4
======
1/2 ലിറ്റർ പാൽ മധുരത്തിന് ആവശ്യമായ പഞ്ചസ്സാര ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്കു 2 സ്പൂണ്‍ കസ്റ്റാര്ദ് പൌഡർ അല്പം വെള്ളത്തിൽ കട്ടയില്ലാതെ കലക്കിയത് ചേർത്ത് ഇളക്കി തിളപ്പിക്കുക. തണുത്ത കസ്റ്റാര്ദ് പൈനാപ്പിളിന് മുകളിൽ ആവശ്യത്തിനു ഒഴിക്കുക

ഇതേ പോലെ വീണ്ടും 4 ലെയറുകൾ ഇതിനു മുകളിൽ തയ്യാറാക്കാം . ഏറ്റവും മുകളിൽ ഓറഞ്ച് ജെല്ലിയും തണ്ണിമത്തൻ കഷ്ണവും ഐസ്ക്രീം സ്പ്രിങ്കിൽസും വെച്ച് അലങ്കരിക്കാം.ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post