മയമുള്ള ഉപ്പുമാവ്. 
By : Ananthakrishnan Kayyalath
ഉപ്പുമാവ് കഴിയ്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ കഴിയ്കാൻ സാദ്ധ്യതയുണ്ട്. നാലു വയസ്സുള്ള മകൾക്കു കൊടുത്തു വിജയിച്ചതാണ്. 

റവ - 2 ചെറിയ കപ്പ്
സവാള - 1 ചെറിയ കഷ്ണങ്ങളാക്കിയത്.
പച്ച മുളക് - ഒന്നോ രണ്ടോ (എരിവ്
അനുസരിച്ച് )
ഇഞ്ചി - 1 ചെറിയ കഷ്ണം കനം കുറച്ച് അരിഞ്ഞത്.
കാരറ്റ് - 1 കാരറ്റ് പകുതി, ചെറിയ കഷ്ണങ്ങളാക്കിയത്.
ഗ്രീൻപീസ് (പച്ച)- കാൽ കപ്പ്. (ഞാൻ ഫ്രോസൺ ഗ്രീൻപീസ് ആണുപയോഗിച്ചത്).
ഉഴുന്ന് പരിപ്പ് - 1 റ്റീ സ്പൂൺ
കടുക് - 1 റ്റീ സ്പൂൺ
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്.
നെയ് - 1 റ്റീ സ്പൂൺ
എണ്ണ - 1 റ്റീ സ്പൂൺ
വെള്ളം - അഞ്ചു കപ്പ് (റവ അളന്ന അതേ കപ്പുപയോഗിയ്കുക)

എണ്ണയും നെയ്യും ചൂടാക്കിയതിൽ കടുകും ഉഴുന്ന് പരിപ്പും കറിവേപ്പിലയും ചേർക്കുക. ശേഷം പച്ചക്കറികൾ ചേർത്ത് വഴറ്റുക. ഇതേ സമയം ഒരു പാത്രത്തിൽ വെള്ളം ഉപ്പ് ചേർത്ത് തിളപ്പിയ്ക്ക്കുക. വഴറ്റിയ പച്ചക്കറിയിലേക്ക് റവ ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം തിളയ്ക്കുന്ന വെള്ളം കുറേശ്ശെ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഒന്നര മിനിട്ട് അടച്ചു വെച്ച് വേവിച്ച ശേഷം വാങ്ങാം.

അൽപ്പം തണുത്ത ശേഷം വിളമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post