എഗ്ഗ് ബോൾസ് കറി
By : Gracy Madona Tony
മുട്ട 6,സവോള 1 ചെറുതായി മുറിച്ചത്,പച്ചമുളക് 2 ചെറുതായി മുറിച്ചതും ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് അടിച്ചു ഉണ്ണിയപ്പചട്ടിയിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ വറത്തു മാറ്റിവയ്ക്കുക.

ഒരു പാനിൽ ഓയിൽ ചൂടാവുമ്പോൾ 1 സവോള ചെറുതായി മുറിച്ചത്, പച്ചമുളക് 2 കിറിയതു, ഇഞ്ചി വെളുത്തുള്ളി അരച്ചത് 1ടീസ്പൂൺ, ആവിശ്യത്തിന് വേപ്പിലയും വഴറ്റിയ ശേഷം മുളകുപൊടി 1 ടീസ്പൂൺ, മല്ലിപൊടി 2 1/2 ടീസ്പൂൺ, ഗരം മസാല 1/2 ടീസ്പൂൺ, മഞ്ഞൾപൊടി 1/4 ടീസ്പൂൺ ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി 2 അരച്ചതും, ആവിശ്യത്തിന് വെള്ളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ,1/2 കപ്പ് കട്ടിതേങ്ങാപാലും വറത്തുവെച്ചിട്ടുള മുട്ടയും ആവിശ്യത്തിന് മല്ലിയിലയും ചേർത്ത് എടുകാം.(തേങ്ങാപാൽ ചേർത്ത് കഴിന്നാൽ തിളവരേണ്ട).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post