ചുരക്ക പരിപ്പ് കറി
By : Anu Thomas
ചുരക്ക - 1
പരിപ്പ് (moong dal) - 1/2 കപ്പ് 
തേങ്ങാ - 1/2 കപ്പ് 
ജീരകം - 1/4 ടീസ്പൂൺ
പച്ച മുളക് - 1
വെളുത്തുള്ളി - 2
ചുമന്നുള്ളി - 2

പരിപ്പ് ഒന്ന് വറുത്ത ശേഷം ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും, ചുരക്ക കഷണങ്ങളും ചേർത്ത് വേവിക്കുക.
തേങ്ങാ, ജീരകം ,പച്ച മുളക് , വെളുത്തുള്ളി, ചുമന്നുള്ളി ചേർത്ത് അരച്ചെടുക്കുക. അരപ്പു, വെന്ത പരിപ്പിൽ ചേർത്ത് ഒന്ന് തിളക്കുമ്പോൾ ഓഫ് ചെയ്യുക.
കടുക് വറുത്തു, ഉണക്ക മുളകും , കറി വേപ്പിലയും ,ചുമന്നുള്ളിയും തളിച്ച് ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post