തക്കാളി സോസ്
By : Abitha Babu
വീട്ടിൽ എങ്ങനെ തക്കാളി സോസ് തയ്യാറാക്കാം എന്ന് നോക്കാം. ഇവിടെ ഞാൻ എടുത്ത അളവാണ് സൂചിപ്പിക്കുന്നത്
1. തക്കാളി - 5
2. വറ്റൽമുളക് - I
3. ചുവന്നുള്ളി - 3
4. വെളുള്ളി - 2 അല്ലി
5. കുരുമുളക് - 1/2 സ്പൂൺ
6. ഗ്രാമ്പു - 2 എണ്ണം
7. പട്ട - 1 ചെറിയ കഷ്ണം
8. വിനാഗിരി - 4 ടീസ്പൂൺ
9. പഞ്ചസാര - 5 ടീ സ്പൂൺ
10. ഉപ്പ് - ഒരനുള്ള്
1 മുതൽ 7 വരെയുള്ള സാധനങ്ങൾ അല്പം വെള്ളമൊഴിച്ച് നന്നായി വേവിച്ച് മികസ്സിയിൽ അടിച്ച് അരിച്ച് എടുക്കുക. ആ പൾപ് ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി തിളപ്പിക്കുക.അതിലേക്ക് വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്ത് സോസ്സിന്റെ കൺസി സ്റ്റൻസിയിൽ കുറുക്കി എടുക്കുക '

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post