കൊഞ്ച് റോസ്റ്റ്
By : Nisha Srijith
കൊഞ്ച് വൃത്തിയാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചു വെള്ളം കളഞ്ഞു വെക്കുക..
3 സവാള എടുത്തു കുനു കുനാ അറിഞ്ഞു വെക്കുക.
മസാല - 1 സ്പൂൺ മുളകുപൊടി, 1 സ്പൂൺ മല്ലിപ്പൊടി , 1 സ്പൂൺ ഗരം മസാല., അര സ്പൂൺ കുരുമുളകുപൊടി .

പാൻ അടുപ്പത്തു വെച്ച് 3-4 spoon വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക്, ഉലുവ ഇട്ടു മൂപ്പിക്കുക. മൂത്തു കഴിഞ്ഞു , ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ടു നിറം മാറി കഴിഞ്ഞു സവാള ഇട്ടു നല്ലവണ്ണം വഴറ്റുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. സവാള ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ചേർത്തു നല്ലവണ്ണം വഴന്നു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് ഇളക്കി ഇളക്കി എടുക്കുക.. നല്ലവണ്ണം ഡ്രൈ ആയി കഴിയുമ്പോൾ കറിവേപ്പില ചേർത്ത് ഒന്ന് കൂടി ഇളക്കി stove off ചെയ്യുക..
(പൊടികൾ ഇട്ടു കഴിഞ്ഞിട്ട് 1 തക്കാളി ചെറുതായി മുറിച്ചു ചേർക്കാം. For a different taste. ).

ഈസി അല്ലേ. .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post