ഇന്ന് ഇച്ഛിരെ ഉണക്കമീൻ അച്ചാർ ആയാലോ?
ഈ നോയമ്പുകാലത്ത് ഇടാൻ പറ്റിയ ഐറ്റം ആണ്. അച്ചാർ ഇട്ട് ഒന്ന് രണ്ടു ആഴ്ച്ച കഴിഞ്ഞു ഉപയോഗിക്കുവന്നേൽ അരപ്പും പുളിയും ഒക്കെ കഷ്ണത്തിൽ പിടിച്ച് ഒന്ന് ഉഷാറായിക്കോളും. ഇപ്പൊ ഇട്ടുവെച്ചാൽ നോയമ്പ് കഴിയുമ്പോഴേക്കും ഉപയോഗിക്കാൻ പാകമാകും. നോയമ്പുകഴിഞ്ഞു ഇട്ടാൽ പിന്നെ പാകമാകാൻ ഒന്നും കിട്ടിയെന്നു വരില്ല.
ഉണക്ക മീന്‍ അച്ചാര്‍
By: Sini Suneesh
ആവശ്യമായവ :
ഉണക്ക തെരണ്ടി ചെറിയ കഷണങ്ങള്‍ ആക്കിയത് - 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - അര കപ്പ്
ഉലുവ - 1 ടീസ്പൂണ്‍
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മീന്‍ കഷണങ്ങള്‍ നന്നായി കഴുകി വറുത്തെടുക്കണം. വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ വേറെ എണ്ണയിലോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം, ചാറു വേണമെങ്കില്‍ അല്പം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കാവുന്നതാണ്. ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച് ആറിച്ചു ഇതില്‍ ഒഴിക്കണം. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക. ഒരാഴ്ച കഴിഞ്ഞു ഉപയോഗിക്കുന്നതാരിക്കും ബുദ്ധി.അപ്പോഴേക്കും വിനാഗിരിയുടെ പുളിയും, അരപ്പും എല്ലാം മീനിൽ പിടിച്ച് ഒരു മയം ഒക്കെ ആയിട്ടുണ്ടാവും.
( ഉണക്കമീൻ ഉപ്പ് കളയാൻ വെള്ളത്തിലിടുമ്പോൾ കുറച്ച് പേപ്പർ കഷ്ണങ്ങൾകൂടി ഇട്ടാൽ പെട്ടെന്ന് ഉപ്പ് പോയികിട്ടും. )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes