തലശ്ശേരി ബിരിയാണി
By : Sakhina Prakash
റിപ്പബ്ലിക് ഡേ ലീവ് ഉള്ളതു കൊണ്ട് Friday കൂടെ ലീവ് എടുത്ത് എല്ലാരും നാട്ടിൽ ആയിരിക്കുമല്ലോ അപ്പോ ഒരു തലശ്ശേരി ബിരിയാണി ആയാലോ 

1 ചിക്കൻ or ഫിഷ് 
2 ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് (1 kg അരിക്ക് 10 ),മല്ലി ഇല ,പുതിന ഇല നന്നായി മിക്സിയിൽ അരച്ചത്
3 സവാള വളരെ കനം കുറച്ചു മുറിച്ചത്
4 തക്കാളി
5 ബിരിയാണി മസാല

Masala

ചിക്കനിൽ 2ആമത്തെ മസാല അരച്ചതു കുറച് ,ഉപ്പു ,ചിക്കൻ മസാല ഒക്കെ നന്നായി marinate ചെയ്‌തു കുറച്ചു time വച്ചു fry ചെയ്‌തു എടുക്കുക (പാൻ ഇൽ ചിക്കൻ ഇട്ടു മൂടിവച്ച ഗ്യാസ് low ഇൽ or ഓയിൽ ചൂടാക്കി വറുത്തെടുക്കാം )fish ആണെങ്കിൽ ഫിഷ് പൊരിച്ചത് .

ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള ഉപ്പു ചേർത്ത് നന്നായി വഴറ്റിയ ശേഷം അതിലേക്കു 2മത്തെ മസാല ഇട്ടു വഴറ്റി തക്കാളി ഇട്ടു വഴറ്റി ബിരിയാണി മസാല add ചെയ്ക fry ചെയ്ത ചിക്കൻ add ചെയ്ക

Rice

1 കയമ അരി (ജീര റൈസ് )(ഒരു ഗ്ലാസ്സ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം )
2 മുന്തിരി ,അണ്ടിപ്പരിപ്പ് ,സവാള നൈസ് ആയി മുറിച്ചത്
3 നെയ്യ്
4 ഏലയ്ക്ക ,പട്ട ,ഗ്രാമ്പു
5 ഉപ്പ്
6 നാരങ്ങ നീരിൽ മഞ്ഞൾ പൊടി ഇട്ടതു
7 മല്ലി ,പൊതിയിന ഇല ചെറുതായി മുറിച്ചതു

അരി കഴുകി വെള്ളം പോകാൻ വയ്ക്കുക
ഒരു പാത്രം ചൂടാക്കി നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക ,നൈസ് ആയി കട്ട് ചെയ്‌ത സവാളയും വറുത്തെടുക്കുക .അതിനുശേഷം അരി അതിലേക്കു ഇട്ട് ഉപ്പും ചേർത്തു് നന്നായി വറുത്തെടുക്കുക ,same time വെള്ളം തിളപ്പിക്കാൻ വയ്ക്കുക ഏലയ്ക്ക ,പട്ട ,ഗ്രാമ്പു ഇട്ടിട്ട് . നന്നായി വറുത്ത അരിയിലേക്കു ഗ്യാസ് highil വച്ച് തിളച്ച വെള്ളം ഒഴിച്ച് ഒന്ന് നന്നായി ഇളകി മൂടി വയ്ക്കുക 90% പാകത്തിൽ കുക്ക് ചെയുക .(കുക്കറിൽ ആണെങ്കി ഒരു ഗ്ലാസ് അരി ഒരു ഗ്ലാസ് വെള്ളം ഒരു high whistle ഒരു medium whistle )

ഒരു വലിയ പാത്രം ചൂടാക്കി നെയ്യ് ഒഴിച് ചിക്കൻ മസാല ഫുൾ ഇടുക, മുകളിൽ റൈസ് ഇട്ട് സ്പൂൺ കൊണ്ട് ഒന്ന് ശരിയാക്കി വറുത്തെടുത്ത മുന്തിരി ,അണ്ടിപ്പരിപ്പ് ,സവാള ,മല്ലി , പുതിന ഇല വിതറുക ,നാരങ്ങ നീരിൽ മഞ്ഞൾ പൊടി ഇട്ടതു മുകളിൽ തളിക്കുക കുറച്ചു നെയ്യും ഇടുക,കുറച്ചു റോസ് വാട്ടർ തളിക്കുക വായു കടക്കാത്ത വിധം മൂടി വയ്ക്കുക .(മുകളിൽ dum ഇടുക അല്ലെങ്കിൽ weight ഉള്ള എന്തെങ്കിലും മുകളിൽ വയ്ക്കാം )

ഗ്യാസ് low ഇൽ വച്ച് ഈ പാത്രം ഒരു 5 to 10 minutes അതിന്റെ മുകളിൽ വയ്ക്കുക .ഒരു അര മണി.ക്കൂർ കഴിഞ്ഞു പാത്രം ഓപ്പൺ ചെയാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post