🍕...സമൂസയും പുതിനയില ചട്ണിയും ... 🍕
By : Bismi Sulaiman
ഉണ്ടാക്കാൻ ആവശ്യമുള്ള സാധങ്ങൾ 
💧💧💧💧💧💧💧💧💧

>>>മൈദ 250 gram
>>>നെയ്യ് 80 ഗ്രാം
>>>ഉപ്പ് ആവശ്യത്തിന്
>>>പച്ചമുളക് 10 എണ്ണം
>>>സവാള 2
>>>കടുക് 1 സ്‌പൂൺ
>>>ഉരുള കിഴങ്ങൻ 4
>>> ഒരു മുറി നാരങ്ങ
>>> മഞ്ഞൾ പൊടി ഒരു നുള്ള്
>>>വറുക്കാൻ ആവശ്യമുള്ള എണ്ണ
>>> ഒരു തണ്ട് മല്ലിയില
🐣🐣🐣🐣🐣🐣🐣🐣

ഉണ്ടാക്കേണ്ട വിധം
"""""""""''''''''''''''''''''''''''

.
👉🏻മൈദയും നെയ്യും നന്നായി മിക്സ് ചെയുക !

👉🏻ഇതിലേക്ക് വെള്ളം കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിന് കുഴച്ച് വെയ്ക്കുക

👉🏻ഇത് ചുരുങ്ങിയത് ഒരു അരമണിക്കൂർ വയ്ക്കുക

👉🏻ഉരുളകിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് വയ്ക്കുക

👉🏻സവോളയും പച്ചമുളകും കുനു കുനാ അരിഞ്ഞെടുക്കുക

👉🏻ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവോളയും പച്ചമുളകും മഞ്ഞൾ പൊടിയും പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും നാരങ്ങ നീരും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക

👉🏻കുഴച്ച് വെച്ച മാവ് ചെറിയ ഉരുളകൾ ആക്കി എടുത്ത്‌ പരത്തി എടുക്കുക

👉🏻ശേഷം കോൺ ഷേപ്പിൽ മുറിച്ചെടുത്ത് ഉള്ളിൽ ഉരുളകിഴങ്ങ് വഴറ്റിയത് നിറയ്ക്കുക

👉🏻സൈഡുകൾ നന്നായി യോജിപ്പിക്കുക

👉എന്നിട്ട് തിളച്ച എണ്ണയിൽ നന്നായി വറുത്ത് കോരുക

🍕🍕സമൂസ റെഡി 🍕🍕

" ഇത് ചട്ണി അല്ലെങ്കിൽ സോസ് കൂട്ടി കഴിക്കാം "!

>>>NB: "സമൂസ ഉണ്ടാക്കുമ്പോൾ അധികം എണ്ണ കുടിക്കാതിരിക്കാൻ ഗോതമ്പ്മാവ്, മൈദാമാവ് സമം ചേർക്കുക"<<<<

>>>>സമൂസ കോൺ ഉണ്ടാക്കുമ്പോൾ കയ്യിൽ അല്പം എണ്ണ തേച്ച് കോണിൽ തടവി കൊടുക്കണം >>>

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post