പൈനാപ്പിൾ പച്ചടി ആയാലോ ????പലരും പല വിധത്തിൽ ആണ് പച്ചടി വെക്കാറ്പതിവ് ചിലർ മഞ്ഞൾഅരച്ച് ചേർത്ത് പച്ചടികൾ വെക്കാറുണ്ട് ,പക്ഷെ ഞാൻ പൈനാപ്പിൾ പച്ചടിയിൽ മഞ്ഞൾ ചേർക്കാറില്ല 
By : Kathu Pathumathew Sally Mathew
ആവശ്യംവേണ്ട സാധനങ്ങൾ 
പൈനാപ്പിള്‍ മുറിച്ചത് - ഒന്നര കപ്പ്
പച്ചമുളക് എണ്ണം
ഇഞ്ചി ചെറിയ കഷണം
വെള്ളം-വേവുന്നതിനു
തേങ്ങ ചിരണ്ടിയത് - ഒരു കപ്പ്
വറ്റല്‍ മുളക് മൂന്നു എണ്ണം
തൈര് -ഒന്നര കപ്പ്
വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ജീരകം ഒരു നുള്ളു
കാൽ ടീസ്പൂൺ പച്ചകടുക് ചതച്ചു
ചെറിയ ഉള്ളി - അഞ്ചു എണ്ണം
കറിവേപ്പില - 1 ഇതള്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിശേഷം .പച്ചമുളക്, ഇഞ്ചിചെറിയ ഉള്ളി കൊത്തി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് ആവശ്യത്തിനുള്ള വെള്ളം ചേർത്തു അടച്ച് വച്ച് വേവിക്കുക. ജീരകവും . തേങ്ങ യും നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. കൈതച്ചക്ക, വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങയുംചതച്ചെടുത്ത കാൽ ടീസ്പൂൺ പച്ച കടുകും ചേർത്ത് ഇളക്കുക. തീ ഓഫായാക്കിയതിനുശേഷം ചെറിയചൂടിൽ മാത്രം തൈര് ചേര്‍ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post