അട പ്രഥമൻ. Rice Pudding
By : Maria John
ഇതിൽ പ്രവാസികളുടേതായ ചില മോഡിഫിക്കേഷൻസ് ഉണ്ട് എന്ന് ആദ്യം തന്നെ പറഞ്ഞോട്ടെ.
മുക്കാൽ കപ് അരിപൊടി (പാക്കറ്റിലെ) നല്ല ചൂടുവെള്ളം ഒഴിച്ച് കുഴച്ചു. എന്നിട്ടു ബേക്കിംഗ് പേപ്പറിൽ നിരത്തി അട പോലെ ആവിയിൽ വേവിച്ചു. തണുത്തപ്പോൾ ചെറിയ കഷണംങ്ങൾ ആക്കി മുറിച്ചു എടുത്തു. ഒരു നൂറു ഗ്രാം ശർക്കര ഒരു കപ് വെള്ളത്തിൽ കലക്കി എടുത്തു.( ശർക്കരയുടെ അളവ് ശരിക്കും പറഞ്ഞാൽ എന്നിക്കു അറിയില്ല. കാരണം ഉണ്ടാക്കിയത് മുഴുവൻ ഉപയോഗിച്ചില്ല ആവശ്യം വന്നില്ല)
ഒരു കുഴിഞ്ഞ പാനിൽ അല്പം margarine ഇട്ടു അഡ എല്ലാം കൂടി ഒന്ന് വഴറ്റി. ഗീ അല്ലെങ്കിൽ നല്ല coconut ഓയിൽ മെച്ചം ആയിരിക്കും. ഇതിലേക്ക് ശർക്കര കലക്കിയ വെള്ളം ഒഴിച്ച് അട കുതിരാൻ അനുവദിച്ചു. എന്നിട്ടു ഒരു ടിൻ (400 ml ) coconut cream (തലപ്പാൽ) ഒഴിച്ച് തിളച്ചപ്പോൾ ചെറു തീയിൽ ഇളക്കി ഇളക്കി അട മുഴുവനും വെന്തുകലങ്ങാന് അനുവദിച്ചു. നല്ലപോലെ കുറുകി വരുമ്പോഴേക്കും മൂന്ന് ഏലക്കയുടെ കുരു പൊടിച്ചത് അല്പം ginger പൊടിയും (കുപ്പിയിൽ വാങ്ങാൻ കിട്ടുന്നത്) ഇട്ടു ഇളക്കി അടുപ്പിൽ നിന്നും വാങ്ങി.
ചെറു ചൂടോടെ serving ബൗൾസിൽ ആക്കി coconut chips roasted cashews ഇട്ടു ഗാര്ണിഷ് ചെയ്തു. മധുരം കൂടുതൽ ആണെന്ന് പറഞ്ഞവർക്ക് അൽപം ക്രീം മുകളിൽ ഒഴിച്ച് കൊടുത്തു.
ഞാൻ ക്രീം ഒഴിച്ചും ഒഴിക്കാതെയും കഴിച്ചു. രണ്ടും ബലേ ഭേഷ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes